5095 പരിശോധന 700 കൊവിഡ്
Thursday 18 November 2021 12:00 AM IST
കോട്ടയം: ജില്ലയിൽ 700 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 692 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ട് പേർ രോഗബാധിതരായി. 438 പേർ രോഗമുക്തരായി. 5095 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 311 പുരുഷൻമാരും 292 സ്ത്രീകളും 97 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 122 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4829 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,31,375 കൊവിഡ് ബാധിതരായി. 3,23,939 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 29609 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.