ശ്രേയാംസിനെതിരെ മറുവിഭാഗം: എൽ.ജെ.ഡി പിളർപ്പിലേക്ക്

Thursday 18 November 2021 12:18 AM IST

തിരുവനന്തപുരം: എം.വി. ശ്രേയാംസ് കുമാർ എം.പി പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ഷേക് പി. ഹാരിസ്- വി. സുരേന്ദ്രൻ പിള്ള പക്ഷം അന്ത്യശാസനം നൽകുകയും ശ്രേയാംസ് അത് തള്ളുകയും ചെയ്തതോടെ, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ഘടകത്തിൽ പിളർപ്പ് ഉറപ്പായി.

ശ്രേയാംസ് കുമാർ 20നകം പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നാണ് വിമതവിഭാഗത്തിന്റെ ആവശ്യം. എന്നാൽ, 20ന് കോഴിക്കോട് സംസ്ഥാന ഭാരവാഹിയോഗം ചേരാനിരിക്കെയാണ് വിലപേശലുമായി വിമതനീക്കമെന്ന് ശ്രേയാംസ് കുമാർ ആരോപിച്ചു. 20ന്റെ യോഗത്തിൽ വിമത നേതാക്കളെ പുറത്താക്കിയേക്കും.

ശ്രേയാംസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ പാർട്ടി സംസ്ഥാന കൗൺസിൽ യോഗം വിളിച്ച് പുതിയ ഔദ്യോഗിക നേതൃത്വത്തെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേക് പി. ഹാരിസും വി. സുരേന്ദ്രൻ പിള്ളയും സെക്രട്ടറി രാജേഷ് പ്രേമും വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർന്നുള്ള കാര്യങ്ങൾക്കായി സുരേന്ദ്രൻ പിള്ള കൺവീനറും ഷേക് പി. ഹാരിസ് ജനറൽ കൺവീനറുമായി 16 അംഗ സമിതിയെ തിരുവനന്തപുരത്ത് ചേർന്ന യോഗം നിശ്ചയിച്ചു. 26, 27, 28 തീയതികളിലായി കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം മേഖലായോഗങ്ങൾ വിളിക്കും. തുടർന്ന് ജില്ലാ കമ്മിറ്റികളും സംസ്ഥാന കൗൺസിലും ചേർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കും. ഇന്നലത്തെ യോഗത്തിൽ 37 സംസ്ഥാന കമ്മിറ്റി അംഗങ്ങളും നാല് ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തതായി നേതാക്കൾ അവകാശപ്പെട്ടു. പാർട്ടി ദേശീയ ജനറൽസെക്രട്ടറി ഡോ. വറുഗീസ് ജോർജിന്റെ മുൻകൈയിലാണ് യോഗം ചേർന്നതെന്നും പാർട്ടിയുടെ ഏക എം.എൽ.എയും കണ്ണൂർ ജില്ലാ പ്രസിഡന്റുമായ കെ.പി. മോഹനന്റെ പൂർണ പിന്തുണയുണ്ടെന്നും ഷേക് പി.ഹാരിസും സുരേന്ദ്രൻ പിള്ളയും പറഞ്ഞു.

തിരുവനന്തപുരം- എൻ.എം. നായർ, ആലപ്പുഴ- നസീർ പുന്നയ്ക്കൽ, മലപ്പുറം- സബാഹ് പുല്പറ്റ, ഇടുക്കി- എ.വി. ഖാലിദ് എന്നിവരാണ് വിമതയോഗത്തിൽ പങ്കെടുത്ത ജില്ലാ പ്രസിഡന്റുമാർ. ഇവരിൽ ഇടുക്കിയിലേത് ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റാണ്. ജില്ലാ പ്രസിഡന്റായിരുന്ന സോമശേഖരൻ നായർ ഇതിനകം പാർട്ടി വിട്ട് ജനതാദൾ-എസിൽ ചേർന്നു. കൊല്ലം, പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാരും തങ്ങൾക്കൊപ്പമുണ്ടെന്നും വിമതനേതാക്കൾ പറഞ്ഞു. ഔദ്യോഗികപക്ഷം തങ്ങളാണെന്നും ഇടതുമുന്നണി അനുവദിച്ച ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ തങ്ങൾ പ്രതിനിധികളെ നിശ്ചയിക്കുമെന്നും കാട്ടി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന് കത്ത് നൽകും. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെയും ഇവർ കാണും.

 വി​മ​ത​വി​ഭാ​ഗ​ത്തി​ന്റേ​ത് സ്ഥാ​ന​മാ​ന​ങ്ങ​ളോ​ടു​ള്ള ആ​ർ​ത്തി​ ​:​ ​ശ്രേ​യാം​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ർ​ട്ടി​യു​ടെ​ ​സ​മ​ര​പ​രി​പാ​ടി​ക​ളി​ലൊ​ന്നും​ ​പ​ങ്കെ​ടു​ക്കാ​തെ​ ​നി​ര​ന്ത​രം​ ​പാ​ർ​ട്ടി​യെ​യും​ ​പ്ര​സി​ഡ​ന്റി​നെ​യും​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​ ​ചി​ല​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​സ്ഥാ​ന​മാ​ന​ങ്ങ​ളോ​ടു​ള്ള​ ​ആ​ർ​ത്തി​ ​അ​ണി​ക​ളും​ ​നേ​തൃ​ത്വ​വും​ ​തി​രി​ച്ച​റി​യ​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ശ്രേ​യാം​സ് ​കു​മാർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗ​മെ​ന്ന് ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ​വി​ളി​ച്ച​ ​യോ​ഗ​ത്തി​ൽ​ 24​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ളി​ൽ​ ​നാ​ല് ​പേ​രും,​​​ 14​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റു​മാ​രി​ൽ​ ​മൂ​ന്ന് ​പേ​രും,​​​ 73​ ​അം​ഗ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്ന് ​പ​ത്ത് ​പേ​രു​മാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.​ ​എ​ൽ.​ഡി.​എ​ഫി​ൽ​ ​പ​രി​ഗ​ണ​ന​ ​കി​ട്ടി​യി​ല്ലെ​ന്നാ​രോ​പി​ക്കു​ന്ന​ ​ഷേ​ക് ​പി.​ ​ഹാ​രി​സ് ​മു​ന്ന​ണി​ ​യോ​ഗ​ങ്ങ​ളി​ൽ​ ​പാ​ർ​ട്ടി​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​പ​ങ്കെ​ടു​ക്കാ​റു​ള്ള​യാ​ളാ​ണെ​ന്നും അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 സം​സ്ഥാ​ന​ ​ക​മ്മി​റ്റി ചേ​രു​ന്നി​ല്ല​ ​:​ ​വി​മ​തർ
നി​യ​മ​സ​ഭാ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ​ ​തി​രി​ച്ച​ടി​ ​അ​വ​ലോ​ക​നം​ ​ചെ​യ്യാ​നാ​യി​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​ ​വി​ളി​ക്ക​ണ​മെ​ന്ന് ​ഓ​ൺ​ലൈ​നി​ൽ​ ​ചേ​ർ​ന്ന​ ​സം​സ്ഥാ​ന​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ൽ​ ​നേ​താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ 9​ ​മാ​സ​മാ​യി​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​ ​ചേ​രു​ന്നി​ല്ലെ​ന്ന് ​വി​മ​ത​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ഒ​ഴി​യ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​വ​രോ​ട് ​വൈ​രാ​ഗ്യ​ത്തോ​ടെ​യാ​ണ് ​പെ​രു​മാ​റു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​യി​ലേ​ക്ക് ​പ്ര​സി​ഡ​ന്റ് ​ആ​ളു​ക​ളെ​ ​നോ​മി​നേ​റ്റ് ​ചെ​യ്യു​ന്നു.​ .​ ​നി​രാ​ശ​രാ​യ​ ​പ​ല​രും​ ​പാ​ർ​ട്ടി​ ​വി​ട്ടു​പോ​കു​ന്നു.​ ​അ​മ്പ​ത് ​വ​ർ​ഷ​മാ​യി​ ​സോ​ഷ്യ​ലി​സ്റ്റ് ​പ്ര​സ്ഥാ​നം​ ​ഇ​ട​തു​ചേ​രി​യി​ൽ​ ​നി​ല​നി​റു​ത്തി​പ്പോ​ന്നി​രു​ന്ന​ ​വ​ട​ക​ര​ ​ഇ​ക്കു​റി​ ​കൈ​വി​ട്ടു.​ ​ക​ല്പ​റ്റ​ ​സീ​റ്റി​നാ​യി​ ​നി​ർ​ബ​ന്ധം​ ​പി​ടി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​നി​യ​മ​സ​ഭാ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ർ​ട്ടി​ക്ക് ​തെ​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​ര​ണ്ട് ​സീ​റ്റു​ക​ൾ​ ​ല​ഭി​ച്ചേ​നെ.

 വി​മ​ത​ ​വി​ഭാ​ഗം ജെ.​ഡി.​എ​സി​ലേ​ക്ക്?
ശ്രേ​യാം​സ് ​കു​മാ​റി​നെ​തി​രെ​ ​പ​ര​സ്യ​ക​ലാ​പ​മു​യ​ർ​ത്തി​യ​ ​വി​മ​ത​വി​ഭാ​ഗം​ ​ജ​ന​താ​ദ​ൾ​-​എ​സു​മാ​യി​ ​ല​യി​ച്ചേ​ക്കു​മെ​ന്ന​ ​സൂ​ച​ന​ക​ളു​യ​രു​ന്നു.​ ​ജെ.​ഡി.​എ​സ് ​അ​ഖി​ലേ​ന്ത്യാ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​എ​ച്ച്.​ഡി.​ ​ദേ​വ​ഗൗ​ഡ​ ​ഇ​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തെ​ ​ഇ​വ​ർ​ ​കാ​ണു​മെ​ന്ന​ ​അ​ഭ്യൂ​ഹം​ ​ശ​ക്ത​മാ​ണ്.​ ​നേ​ര​ത്തേ​ ​ഡോ.​ ​വ​റു​ഗീ​സ് ​ജോ​ർ​ജും​ ​ഷേ​ക് ​പി.​ഹാ​രി​സും​ ​ജെ.​ഡി.​എ​സ് ​നേ​താ​ക്ക​ളു​മാ​യി​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​ഇ​ന്ന​ല​ത്തെ​ ​യോ​ഗ​ത്തി​ൽ​ ​വ​റു​ഗീ​സ് ​ജോ​ർ​ജ് ​വി​ട്ടു​നി​ന്ന​ത് ​ജെ.​ഡി.​എ​സ് ​നേ​തൃ​ത്വ​ത്തി​ലും​ ​സം​ശ​യ​മു​ണ​ർ​ത്തി​യി​ട്ടു​ണ്ട്.​ ​എം.​എ​ൽ.​എ​ ​കെ.​പി.​ ​മോ​ഹ​ന​ന്റെ​ ​പി​ന്തു​ണ​ ​വി​മ​ത​ർ​ ​അ​വ​കാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും​ ​അ​ദ്ദേ​ഹ​വും​ ​മ​നസ് ​തു​റ​ന്നി​ട്ടി​ല്ല.