മാലിന്യങ്ങൾ കത്തിച്ച കർഷകർക്കെതിരെയുള്ള കേസ് പിൻവലിക്കുമെന്ന് പഞ്ചാബ്
Thursday 18 November 2021 1:10 AM IST
ചണ്ഡീഗഡ്: കാർഷിക മാലിന്യങ്ങൾ കത്തിച്ച കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് പഞ്ചാബ് സർക്കാർ. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, മാലിന്യങ്ങൾ കത്തിക്കുന്നത് കർഷകർ നിറുത്തണമെന്ന് 32 കർഷക സംഘടന പ്രതിനിധികളുമായി നടത്തിയ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.