ബാ​ർ​ ​ജീ​വ​ന​ക്കാ​ര​നെ​ ​വെ​ട്ടി​യ​ ​കേ​സി​ൽ​ ​നാ​ല് ​പേ​ർ​ ​അ​റ​സ്റ്റിൽ

Thursday 18 November 2021 2:40 AM IST

പ​റ​വൂ​ർ​:​ ​ബാ​ർ​ ​ജീ​വ​ന​ക്കാ​ര​നെ​ ​വ​ടി​വാ​ൾ​ ​കൊ​ണ്ട് ​വെ​ട്ടി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​ ​കേ​സി​ൽ​ ​ഏ​ലൂ​ർ​ ​താ​യ​ങ്ക​രി​ ​കു​ന്ന​ത്തേ​രി​ ​അ​ല​ൻ​ ​(24​),​ ​കൈ​താ​രം​ ​തേ​ന​ത്തി​ൽ​ ​പ​ടി​ഞ്ഞാ​റ് ​പ്ര​ബി​ൻ​ ​(20​),​ ​കൈ​താ​രം​ ​ന​ടു​മു​റി​പ​റ​മ്പി​ൽ​ ​രാ​ഹു​ൽ​ ​(20​),​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​ഒ​രാ​ൾ​ ​എ​ന്നി​വ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​അ​ഞ്ചം​ഗ​ ​സം​ഘ​ത്തി​ലെ​ ​ഒ​രാ​ളെ​ക്കൂ​ടി​ ​പി​ടി​കൂ​ടാ​നു​ണ്ട്.
ക​ഴി​ഞ്ഞ​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​എ​ട്ട് ​മ​ണി​യോ​ടെ​ ​തെ​ക്കേ​നാ​ലു​വ​ഴി​യി​ലെ​ ​വൈ​റ്റ് ​സി​റ്റി​ ​ബാ​ർ​ ​ഹോ​ട്ട​ലി​ലാ​ണ് ​സം​ഭ​വം.​ ​മു​ഖം​ ​മ​റ​ച്ചെ​ത്തി​യ​ ​സം​ഘം​ ​ലോ​ക്ക​ൽ​ ​മ​ദ്യം​ ​വി​ൽ​ക്കു​ന്ന​ ​കൗ​ണ്ട​റി​ന്റെ​ ​വാ​തി​ലി​ലൂ​ടെ​ ​അ​ക​ത്തു​ ​ക​ട​ന്ന് ​ഭീ​ക​രാ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ബാ​ർ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ഇ​ടു​ക്കി​ ​സ്വ​ദേ​ശി​ ​ബി​നോ​യി​യു​ടെ​ ​കൈ​യ്യി​ലാ​ണ് ​വെ​ട്ടേ​റ്റ​ത്.​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​കൈ​യ്യു​ടെ​ ​ച​ല​ന​ശേ​ഷി​ ​പൂ​ർ​ണ​മാ​യി​ ​തി​രി​ച്ചു​ ​കി​ട്ടി​യി​ട്ടി​ല്ല.​ ​ബാ​റി​ൽ​ ​മ​ദ്യ​പി​ക്കാ​ൻ​ ​എ​ത്തി​യ​ ​സം​ഘ​വും​ ​ജീ​വ​ന​ക്കാ​രും​ ​ത​മ്മി​ൽ​ ​നേ​ര​ത്തെ​യു​ണ്ടാ​യ​ ​ത​ർ​ക്ക​മാ​ണ് ​ആ​ക്ര​മ​ണ​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​സ്റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ഷോ​ജോ​ ​വ​ർ​ഗീ​സ്,​ ​എ​സ്.​ഐ​മാ​രാ​യ​ ​പ്ര​ശാ​ന്ത് ​പി.​ ​നാ​യ​ർ,​ ​അ​രു​ൺ​ ​തോ​മ​സ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​മൂ​ന്നു​ ​പ്ര​തി​ക​ളെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​‍​ഡ് ​ചെ​യ്തു.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ​ ​ജു​വ​നൈ​ൽ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.