വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ
Thursday 18 November 2021 2:54 AM IST
ധാക്ക: രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായതിനെ തുടർന്ന് നിറുത്തി വച്ച വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. മൈത്രി പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശ്, നേപ്പാൾ,മ്യാൻമർ,ഇറാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതിയാണ് ഇന്ത്യ പുന:രാരംഭിച്ചത്. 10 കോടി കൊവിഡ് വാക്സിനാണ് ആദ്യഘട്ടത്തിൽ ഈ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.വാക്സിൻ കയറ്റുമതി നിറുത്തി വയ്ക്കുന്നതിന്ഇ മുൻപ് ഇന്ത്യ നൂറോളം രാജ്യങ്ങൾക്കായി 6.6 കോടി വാക്സിൻ വിതരണം ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗ സമയത്ത് നിറുത്തി വയ്ക്കേണ്ടി വന്ന കയറ്റുമതി, ഇപ്പോൾ വാക്സിൻ ഉത്പാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് പുനരാരംഭിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കൊവാക്സ് പദ്ധതിയിലേക്ക് ഇന്ത്യ വാക്സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.