കാർത്തിക ദീപം തെളിച്ച് കിഴങ്ങുവിള ദിനാചരണം
Thursday 18 November 2021 5:06 AM IST
ശ്രീകാര്യം: ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് കിഴങ്ങുവിള ദിനാചരണം നടത്തി. ഗവേഷണ കേന്ദ്രത്തിൽ ഇന്നലെ നടന്ന പ്രത്യേക ചടങ്ങ് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു.പി. അലക്‌സ് കാർത്തിക ദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു.
ചടങ്ങിൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.എം.എൻ. ഷീല അദ്ധ്യക്ഷയായിരുന്നു. കൃഷി - പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എ. ലത, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി. രമേശ് തുടങ്ങിയവർ സംസാരിച്ചു. പദ്മശ്രീ ലക്ഷ്‌മിക്കുട്ടി അമ്മ, പ്ലാന്റ് ജിനോം സേവിയർ അവാർഡ് നേടിയ രജി ജോസഫ് എന്നിവരെ ആദരിച്ചു. തുടർന്ന് ഗവേഷണ കേന്ദ്രം വികസിപ്പിച്ച വിവിധ സാങ്കേതിക വിദ്യകളുടെ ധാരണപത്രങ്ങളുടെ കൈമാറ്റവും നടന്നു.