ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡുകൾ

Thursday 18 November 2021 5:11 AM IST

തിരുവനന്തപുരം: ജെ.സി.ഡാനിയൽ ഫൗണ്ടേഷന്റെ പേരിലുള്ള ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രങ്ങൾ: സിദ്ധാർത്ഥ് ശിവയുടെ 'എന്നിവർ', വി.സി.ജോസിന്റെ 'ദിശ'. മികച്ച സംവിധായകൻ- സിദ്ധാർത്ഥ് ശിവ (എന്നിവർ), മികച്ച നടി- നവ്യനായർ (ഒരുത്തി), മികച്ച നടൻ- ജയസൂര്യ (സണ്ണി), മികച്ച ഛായാഗ്രാഹകൻ- മധു നീലകണ്ഠൻ (സണ്ണി), മികച്ച ഗായകൻ- വിജയ് യേശുദാസ്, മികച്ച ഗായിക- സിതാര ബാലകൃഷ്ണൻ തുടങ്ങി ഇരുപതോളം അവാർഡുകളാണ് പ്രഖ്യാപിച്ചത്. അൻപതോളം ചിത്രങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 15 ചിത്രങ്ങളാണ് അവാർഡ് നിർണയപട്ടികയിൽ ഉൾപ്പെടുത്തിയത്.

Advertisement
Advertisement