വിജ്ഞാന സദസ്
Thursday 18 November 2021 5:13 AM IST
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുളത്തൂർ ശാഖാഹാളിൽ 21ന് വൈകിട്ട് 5.30ന് ഗുരു മുനിനാരായണ പ്രസാദിന്റെ `വേദാന്തം നാരായണഗുരുവരെ ' എന്ന ഗ്രന്ഥം ഡോ. ദിവ്യ സുബ്രൻ അവതരിപ്പിക്കും. ഡോ. ക്ളാറൻസ് മിറാൻഡ മുഖ്യപ്രഭാഷണം നടത്തും. കോലത്തുകര സി. മോഹനൻ അദ്ധ്യക്ഷത വഹിക്കും.
ശാഖാസെക്രട്ടറി കുളത്തൂർ പ്രമോദ്, മോഹൻകുമാർ, സുകുമാരി, പദ്മഷീജ, മണക്കാട് സി. രാജേന്ദ്രൻ, പ്ളാവിള ജയരാം, പേട്ട ജി. രവീന്ദ്രൻ, ശ്രീസുഗത്, ഡി. കൃഷ്‌ണമൂർത്തി എന്നിവർ പങ്കെടുക്കും. പേട്ട പള്ളിമുക്കിലെ ഗുരു ബുക് സെന്ററിന്റെ നാരായണഗുരുകുല പ്രസിദ്ധീകരണങ്ങളുടെ പുസ്‌തക പ്രദർശനവും ഉണ്ടായിരിക്കും. ഫോൺ: 9633438005.