മറ്റ് രാഷ്ട്രങ്ങളുടെ മണ്ണിൽ ഇന്ത്യക്ക് നോട്ടമില്ല, എന്നാൽ ദുഷിച്ച കണ്ണുകളോടെ ഇന്ത്യയെ നോക്കിയവർക്ക് തക്കതായ മറുപടി നൽകിയിട്ടുമുണ്ട്; ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

Thursday 18 November 2021 5:07 PM IST

ന്യൂ‌ഡൽഹി: ഇന്ത്യയുടെ അയൽരാജ്യമായ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 1962ലെ ഇന്ത്യ - ചൈന യുദ്ധം നടന്ന കിഴക്കൻ ലഡാക്കിലെ റെസാംഗ് ലായിൽ നവീകരിച്ച യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. 114 ഇന്ത്യൻ സൈനികരാണ് അന്ന് ചൈനയുമായുള്ള യുദ്ധത്തിൽ വീരമൃത്യു പ്രാപിച്ചത്.

മറ്റ് രാജ്യങ്ങളുടെ മണ്ണിൽ കണ്ണ് വയ്ക്കുന്നത് ഇന്ത്യൻ പാരമ്പര്യമല്ലെന്നും എന്നാൽ ഇന്ത്യയെ ദുഷിച്ച കണ്ണ് കൊണ്ട് നോക്കിയിട്ടുള്ള ശത്രുക്കൾക്ക് തക്കതായ മറുപടി ഇന്ത്യൻ സൈനികർ നൽകിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ ഓരോ തരി മണ്ണും സംരക്ഷിക്കുവാൻ പ്രാപ്തിയുള്ളവരാണ് ഇന്ത്യൻ സൈനികരെന്നും റെസാംഗ് ലായിലെ യൂദ്ധ സ്മാരകം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 1962ൽ നടന്ന റെസാംഗ് ലാ യുദ്ധം ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളികൾ നേരിട്ട പത്ത് യുദ്ധങ്ങളുടെ പട്ടികയിൽപ്പെട്ടതാണ്.

Advertisement
Advertisement