ജനങ്ങളിൽ നികുതി അടിച്ചേൽപിക്കുന്നു
Friday 19 November 2021 12:00 AM IST
ചങ്ങനാശേരി: സർക്കാരുകൾ നികുതി അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സി ജോസഫ്. ഈസ്റ്റ് ബ്ലോക്ക് കമ്മറ്റിയുടെ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. പി.എച്ച് നാസർ, പി. എൻ നൗഷാദ്, രാജീവ് മേച്ചേരി, ബെന്നി ജോസഫ്, പി.എച്ച് ഷാജഹാൻ, ജസ്റ്റിൻ ബ്രൂസ്, എ ജി സനൽകുമാർ, പി.കെ സുശീലൻ, പി.സി വർഗ്ഗീസ്, ബാബു കുര്യത്ര, സിയാദ് അബ്ദുറഹ്മാൻ, മോട്ടി മുല്ലശ്ശേരി, പി.എച്ച് അഷറഫ്, ജിൻസൺ മാത്യു, പി. എം ഷെഫീക്ക്, ജോമി ജോസഫ്, രാജു ചാക്കോ എന്നിവർ പങ്കെടുത്തു.