ആശുപത്രി നടത്തിപ്പിന് യോഗം ചേർന്നു

Friday 19 November 2021 12:00 AM IST

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയുടെ വികസനത്തിനായി സന്നദ്ധ സംഘടനകളുടെ യോഗം ചേർന്നു. കാത്ത് ലാബ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി.രവീന്ദ്രൻ നായർ, വാർഡ് മെമ്പർ ആൻ്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ: എം.ശാന്തി, ആർ.എം.ഒ ഡോ. രേഖാ ശാലിനി, ഡോ.: ബാബു സെബാസ്റ്റ്യൻ, ഡോ. നിഷാ കെ.മെയ്തീൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement