'​ആ​ ​ഡാ​ർലിംഗ് കാ​മു​കി ഞാ​ൻ ; കനകം കാമിനി കലഹത്തിൽ കാമറയ്ക്ക് മുന്നിൽ വരാത്ത ആ കഥാപാത്രം പറയുന്നു

Friday 19 November 2021 6:23 AM IST

കനകം കാമിനി കലഹത്തിൽ കാമറയ്ക്ക് മുന്നിൽ വരാത്ത കഥാപാത്രത്തെ അവതരിപ്പിച്ച

കെ. ജി. ജോർജിന്റെ മകൾ താര ജോർജിന്റെ വിശേഷങ്ങൾ

ക​ന​കം​ ​കാ​മി​നി​ ​ക​ല​ഹം​ ​എ​ന്ന​ ​നി​വി​ൻ​പോ​ളി​ ​ചി​ത്ര​ത്തി​ൽ​ ​കാ​മ​റ​യ്‌​ക്കു​ ​മു​ന്നി​ൽ​ ​വ​രാ​തെ​ ​വി​ന​യ് ​ഫോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ച​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ​ർ​ ​ജോ​ബി​യെ​ ​ഇ​ടം​വ​ലം​ ​തി​രി​യാ​ൻ​ ​അ​നു​വ​ദി​ക്കാ​ത്ത​ ​കാ​മു​കി​യു​ടെ​ ​മു​ഖം​ ​സ്ക്രീ​നി​ൽ​ ​വ​രു​ന്നി​ല്ലെ​ങ്കി​ലും​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​പ​രി​ചി​ത​മാ​ണ് ​ആ​ ​ക​ഥാ​പാ​ത്രം.​ ​ഡാ​ർ​​ലിം​ഗ് ​കാ​മു​കി​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​ശ​ബ്ദ​സാ​ന്നി​ദ്ധ്യ​മാ​യ​ത് ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ൻ​ ​കെ.​ജി.​ ​ജോ​ർ​ജി​ന്റെ​ ​മ​ക​ൾ​ ​താ​ര​ ​ജോ​ർ​ജ്.​ ​താ​ര​യു​ടെ​ ​വി​ശേ​ഷ​ങ്ങ​ൾ.


കാ​മ​റ​യ്ക്ക് ​മു​ന്നി​ൽ​ ​വ​രാ​തെ​ ​ശ​ബ്ദം​ ​മാ​ത്രം​ ​ന​ൽ​കാ​ൻ​ ​എ​ങ്ങ​നെ​ ​അ​വ​സ​രം​ ​ല​ഭി​ച്ചു​ ?
എ​ന്റെ​ ​സു​ഹൃ​ത്ത് ​വ​ഴി​യാ​ണ് ​അ​വ​സ​രം​ ​വ​ന്ന​ത്.​ ​മ​ല​യാ​ള​വും​ ​ഇം​ഗ്ളീ​ഷും​ ​സം​സാ​രി​ക്കാ​ൻ​ ​അ​റി​യു​ന്ന​ ​ആ​ളി​നെ​യാ​യി​രു​ന്നു​ ​വേ​ണ്ട​ത്.​ ​അ​ഭി​ന​യി​ക്കേ​ണ്ടെ​ന്നും​ ​ശ​ബ്ദം​ ​മാ​ത്രം​ ​ന​ൽ​കി​യാ​ൽ​ ​മ​തി​യെ​ന്നും​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​മ​റ്റൊ​ന്നും​ ​ആ​ലോ​ചി​ച്ചി​ല്ല.


ശ​ബ്ദ​ത്തി​ന്റെ​ ​ഉ​ട​മ​യെ​ ​പ്രേ​ക്ഷ​ക​ർ​ ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്?​
തീ​ർ​ച്ച​യാ​യും.​ ​സി​നി​മ​യു​ടെ​ ​അ​വ​സാ​ന​ത്തെ​ ​ടൈ​റ്റി​ൽ​ ​ക്രെ​ഡി​റ്റി​ലാ​യി​രു​ന്നു​ ​പേ​ര്.​ ​അ​തു​ക​ണ്ട് ​തി​രി​ച്ച​റി​ഞ്ഞ​വ​രു​ണ്ട്.​ ​ആ​ദ്യ​മാ​യാ​ണ് ​ഡ​ബ്ബ് ​ചെ​യ്യു​ന്ന​ത്.​ ​ക​ട​വ​ന്ത്ര​യി​ലെ​ ​സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു​ ​ഡ​ബ്ബിം​ഗ്.​​​ ​സം​വി​ധാ​യ​ക​ൻ​ ​ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ൻ​ ​പൊ​തു​വാ​ളും​ ​ക്രൂ​വും​ ​വ​ലി​യ​ ​പി​ന്തു​ണ​ ​ത​ന്നു.​ ​അ​തു​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.


അ​ഭി​ന​യി​ക്കാ​ൻ​ ​താ​ത്‌​പ​ര്യ​മു​ണ്ടോ?
ഒ​രി​ക്ക​ലു​മി​ല്ല.​ ​അ​ഭി​ന​യം​ ​അ​റി​യി​ല്ല.​ ​ആ​ ​മേ​ഖ​ല​യി​ലേ​ക്ക് ​വ​രാ​നും​ ​താ​ത്പ​ര്യ​മി​ല്ല.​ കഴി​വുമി​ല്ല. ​അ​റി​യാ​ത്ത ജോ​ലി​ ​ചെ​യ്യാ​ൻ​ ​പാ​ടി​ല്ല​ല്ലോ.


ഇ​തു​വ​രെ​ ​എ​വി​ടെ​യാ​യി​രു​ന്നു?
ഏ​ഴ​ര​ ​വ​ർ​ഷം​ ​ദോ​ഹ​യി​ൽ​ ​ഖ​ത്ത​ർ​ ​റോ​യ​ൽ​ ​കിം​ഗി​ൽ​ ​കാ​ബി​ൻ​ ​ക്രൂ​വാ​യി​രു​ന്നു.​ ​ഏ​ഴു​വ​ർ​ഷം​ ​ദു​ബാ​യ് ​എ​മ​റേ​റ്റ്സി​ൽ.​ ​
മൂ​ന്നു​വ​ർ​ഷ​മാ​യി​ ​നാ​ട്ടി​ൽ​ ​വ​ന്നി​ട്ട്.​ ​ഫോ​ർ​മ​ൽ,​​​ ​കാ​ഷ്യ​ൽ,​ബ്രൈ​ഡ​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ത​രം​ ​വ​സ്ത്ര​ങ്ങ​ളും​ ​വാ​ട​ക​യ്ക്ക് ​ന​ൽ​കു​ന്ന​ ​'​ചൂ​സ​ൺ​ ​വ​ൺ​സ് ​ബൈ​ ​ടി​ ​ജി​ "​എ​ന്ന​ ​സ്റ്റോർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​അ​ത് ​എ​ന്റെ​ ​ഒ​രു​ ​സ്വ​പ്ന​മാ​യി​രു​ന്നു.​ ​ഏ​റെ​ ​ആ​സ്വ​ദി​ച്ച് ​അ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്നു.​ ​കൊ​ച്ചി​യി​ലാ​ണ് ​താ​മ​സം.


ഇ​ഷ്ട​ങ്ങ​ൾ?
പ​പ്പ​യു​ടെ​യും​ ​മ​മ്മി​യു​ടെ​യും​ ​ക​ഴി​വു​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​മ​മ്മി​ ​ന​ന്നാ​യി​ ​പാ​ടും.​ ​സി​നി​മ​യി​ലും​ ​മ​മ്മി​ ​പാ​ടി​യി​ട്ടു​ണ്ട്.​ ​ഞാ​നും​ ​പാ​ടാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​പാ​ട്ട് ​പ​ഠി​ച്ചി​ട്ടി​ല്ല.​ ​ജീ​വി​തം​ ​സ​ന്തോ​ഷ​ക​ര​മാ​യി​ ​മു​ന്നോ​ട്ട് ​പോ​വു​ന്നു.