സം​വി​ധാ​യ​ക​ ​കു​പ്പാ​യം​ ​അ​ണി​യു​ന്ന ചി​ത്ര​ത്തി​ൽ ​ഭീ​മ​ൻ​ ​ര​ഘു നാ​യ​ക​ൻ

Friday 19 November 2021 6:37 AM IST

ചാ​ണ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഭീ​മ​ൻ​ ​ര​ഘു​ ​സം​വി​ധാ​യ​ക​ന്റെ​ ​കു​പ്പാ​യം​ ​അ​ണി​യു​ന്നു.​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​നും​ ​ഭീ​മ​ൻ​ ​ര​ഘു​ ​ആ​ണ്.​ ​നാ​ലു​ ​പ​തി​റ്റാ​ണ്ടു​ ​മു​ൻ​പ് ​പി​ന്നെ​യും​ ​പൂ​ക്കു​ന്ന​ ​കാ​ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​ര​ഘു​ ​ആ​രി​ഫ​ ​ഹ​സ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഭീ​മ​നി​ൽ ​​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് ​ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.​ ​ നാ​നൂ​റി​ൽ​പ്പ​രം​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ര​ഘു​ ​ഒ​രു​കാ​ല​ത്ത് ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​സി​നി​മ​ക​ളി​ലെസ്ഥി​രം​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു.​ പ്ര​തി​നാ​യ​ക​നാ​യും​ ​കൊ​മേ​ഡി​യ​നാ​യും​ ​ഒ​രേ​പോ​ലെ​ ​തി​ള​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​ ​ ​അ​ജു​ ​വ​ർ​ഗീ​സ്,​ ​ക​വി​യൂ​ർ​ ​പൊ​ന്ന​മ്മ,​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​അ​ജു​ ​അ​യി​ല​റ​യാ​ണ് ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും.​ ​എ​സ്.​ ​എം.​ ​ആ​ർ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ര​ഘു​ ​കാ​യം​കു​ളം,​ ​സു​രേ​ഷ് ​കാ​യം​കു​ളം,​ ​ക​ലേ​ഷ് ​കു​മാ​ർ​ ​ത​ടി​യൂ​ർ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.