താലൂക്ക് സമ്മേളനം

Friday 19 November 2021 12:00 AM IST

ആലപ്പുഴ: ഓൾ കേരള പെയിന്റേഴ്‌സ് വെൽഫയർ അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് സമ്മേളനം നീർക്കുന്നം എൻ.എസ്.എസ് ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം ലൈജു ഔസേഫ് ഉദ്ഘാടനം ചെയ്തു. ബാബു അമ്പലപ്പുഴ അദ്ധ്യക്ഷനായി. താലൂക്ക് ഭാരവാഹികളായി ബാബു അമ്പലപ്പുഴ (പ്രസിഡന്റ്), സുധീർ കാക്കാഴം (സെക്രട്ടറി), നൗഷാദ് പുന്നപ്ര (വൈസ് പ്രസിഡന്റ് ), സനോജ് അമ്പലപ്പുഴ (ജോ. സെക്രട്ടറി), ജയകുമാർ കലവൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.