സ്വാമി സച്ചിദാനന്ദയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം

Friday 19 November 2021 12:04 AM IST
സ്വാമി സച്ചിദാനന്ദ

ഇരിങ്ങാലക്കുട : ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി തിരെഞ്ഞടുത്ത സ്വാമി സച്ചിദാനന്ദയ്ക്ക് നാളെ വൈകിട്ട് 4 ന് ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളിൽ എസ്.എൻ.ഡി.പി. മുകുന്ദപുരം യൂണിയൻ, എസ്.എൻ.ബി.എസ്. സമാജം, ശ്രീനാരായണ ക്ലബ്ബ്, ശാന്തിനികേതൻ പബ്ലിക് സ്‌കൂൾ, എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം, ഗുരുധർമ്മ സഭ, ഇതര ശ്രീനാരായണ സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സ്വാഗതസംഘം ചെയർമാൻ സന്തോഷ് ചെറാക്കുളവും ജനറൽ കൺവീനർ കെ.കെ കൃഷ്ണാനന്ദ ബാബുവും അറിയിച്ചു. സ്വീകരണ സമ്മേളനം മുൻ എം.പി ടി.വി ഇന്നസെന്റ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സന്തോഷ് ചെറാകുളം സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി മുഖ്യാതിഥിയാകും. കാട്ടിക്കുളം ഭരതൻ ഉപഹാരം സമർപ്പിക്കും. എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ.കെ ചന്ദ്രൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.കെ പ്രസന്നൻ, എസ്.എൻ.ബി.എസ് സമാജം പ്രസിഡന്റ് എം.കെ. വിശ്വംഭരൻ, ശാന്തിനികേതൻ പബ്ലിക് സ്‌കൂൾ സെക്രട്ടറി പ്രൊഫ. ആർ.കെ. നന്ദകുമാർ, എസ്.എൻ ക്ലബ്ബ് സെക്രട്ടറി സുകുമാരൻ കക്കേരി, എച്ച്.ഡി.പി സമാജം പ്രസിഡന്റ ഭരതൻ കണ്ടേങ്കാട്ടിൽ, ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് പി.എം വേലായുധൻ, കെ.കെ. കൃഷ്ണാനന്ദ ബാബു, ഇ.പി സഹദേവൻ എന്നിവർ സംസാരിക്കും.