മറക്കാൻ പാടില്ലാത്തവരെയും വിസ്മരിക്കുന്നു: കെ.കെ.മാരാർ

Thursday 18 November 2021 11:42 PM IST
സ്‌തോതവ്യ ജന്മങ്ങൾ എന്ന പുസ്തകം അഡ്വ.പി.കെ.രവീന്ദ്രന് കൈമാറി കെകെ. മാരാർ പ്രകാശനം ചെയ്യുന്നു

തലശ്ശേരി: മലയാള കലാസാഹിത്യ രംഗത്തെ എക്കാലവും സ്തുതിക്കപ്പെടേണ്ട അതികായരെപ്പോലും ബോധപൂർവ്വം വിസ്മരിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് നാടൻകലാഗവേഷകനും ഗവേഷകനും ചിത്രകാരനുമായ കെ.കെ.മാരാർ അഭിപ്രായപ്പെട്ടു. പാർക്കോ റസിഡൻസിയിൽ വി.സി.ബാലൻ രചിച്ച സ്‌തോതവ്യ ജൻമങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അഡ്വ: പി.കെ.രവീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.
എം.രാജീവൻ അദ്ധ്യക്ഷത വഹിച്ചു.എം.പി.ബാലറാം പുസ്തക പരിചയം നടത്തി.പി.ജനാർദ്ദനൻ,രവീന്ദ്രൻ അതിയേടത്ത്, അനിത വടവതി, ചിത്രകാരി യാമിനി, ഉസ്മാൻ വടക്കുമ്പാട്, കെ.വി.രജീഷ്, കെ.സി.ജയപ്രകാശ്, സംസാരിച്ചു.
പ്രമുഖ മാദ്ധ്യമ പ്രവർത്തകനും പ്രാസംഗികനുമായ കെ.രാജന്റെ വേർപാടിൽ അനുശോചിച്ചു.

Advertisement
Advertisement