പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്: അപേക്ഷ ക്ഷണിച്ചു

Friday 19 November 2021 2:38 AM IST

തിരുവനന്തപുരം:ജില്ലയിലെ നിർദ്ധനരായ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.എം.എ,എം.കോം,ബി.എസ്.സി നഴ്സിംഗ് കോഴ്സുകളിലെ ആദ്യവർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം നിർദ്ദിഷ്ട കോഴ്സിൽ പഠനം നടത്തുന്നുവെന്ന് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, ജാതി,വരുമാന സർട്ടിഫിക്കറ്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലാപ്‌ടോപ്പ് ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. അപേക്ഷ അയയ്ക്കേണ്ട വിലാസം: പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി ഓഫീസ്, സത്രം ജംഗ്ഷൻ,നെടുമങ്ങാട് 695541. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 25.ഫോൺ :0472-2812557.

Advertisement
Advertisement