മമ്മൂട്ടിയുടെ ആരാധികയായി അഹാന കൃഷ്ണ
Saturday 20 November 2021 6:38 AM IST
നാൻസി റാണിയുടെ ഗാനചിത്രീകരണം ഇന്ന്
മമ്മൂട്ടിയുടെ ആരാധികയായി അഹാന കൃഷ്ണ അഭിനയിക്കുന്ന നാൻസി റാണി എന്ന ചിത്രത്തിലെ ഫാൻസ് സോംഗിന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരം കാട്ടാക്കട കാളിദാസ് തിയേറ്ററിൽ നടക്കും. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരും ഈ ഗാന ചിത്രീകരണത്തിൽ പങ്കെടുക്കും.നവാഗതനായ ജോസഫ് മനു ജെയിം സ് സംവിധാനം ചെയ്യുന്ന നാൻസി റാണിയിൽ അഹാന കൃഷ്ണയ്ക്കൊപ്പം ലാൽ, അജുവർഗീസ്, അർജുൻ അശോകൻ, ധ്രുവൻ, ബേസിൽ ജോസഫ്, വിശാഖ് നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. റോയ് സെബാസ്റ്റ്യൻ കൈലാത്ത്, ജോൺ ഡബ്ളിയു. വർഗീസ്, രജനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രാഗേഷ് നാരായണനാണ്.