26 ലക്ഷം രൂപ തട്ടിയെടുത്ത വ്യവസായികൾക്കെതിരെ പരാതിയുമായി സ്‌നേഹ

Saturday 20 November 2021 6:52 AM IST

തന്റെ 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് തമിഴ്‌നാട്ടിലെ രണ്ട് വ്യവസായികൾക്കെതിരെ തെന്നിന്ത്യൻ താരം സ്‌നേഹ പരാതി നൽകി. എക്‌സ്‌‌‌പോർട്ടിംഗ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. പണം തിരികെ ചോദിച്ചപ്പോൾ തരാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ചെന്നൈ കാണാതുർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സ്‌നേഹ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement