ആസ്ട്രിയയിൽ ലോക്ക്ഡൗൺ നീട്ടി: വാക്സിനേഷൻ നിർബന്ധം

Saturday 20 November 2021 3:27 AM IST

വി​യ​ന്ന​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ത്ത​തി​നാ​ലും​ ​വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​ക്കു​ന്ന​തി​ന്റേ​യും​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ആ​സ്ട്രി​യ​യി​ൽ​ ​വീ​ണ്ടും​ ​ലോ​ക്ക്ഡൗ​ൺ​ ​നീ​ട്ടി.​
​അ​ടു​ത്ത​ ​തി​ങ്ക​ളാ​ഴ്ച​ ​മു​ത​ൽ​ 20​ ​ദി​വ​സ​ത്തേ​യ്ക്കാ​ണി​ത്.​ ​
വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രെ​ ​ല​ക്ഷ്യ​മി​ട്ട് 15​ ​മു​ത​ൽ​ ​രാ​ജ്യ​ത്ത് ​ലോ​ക്ക്ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​വാ​ക്സി​നെ​ടു​ത്ത​വ​രെ​ ​ലോ​ക്ക്ഡൗ​ൺ​ ​ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​
​അ​തേ​സ​മ​യം,​ ​രാ​ജ്യ​ത്ത് ​വാ​ക്സി​നേ​ഷ​ൻ​ ​നി​ർ​ബ​ന്ധ​മാ​ക്കി.​
2022​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നി​ന് ​മു​മ്പാ​യി​ ​എ​ല്ലാ​വ​രും​ ​വാ​ക്സി​ൻ​ ​സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​
ഇ​ന്ന​ലെ​ ​വ​രെ​യു​ള്ള​ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ ആ​സ്ട്രി​യ​യി​ൽ​ ​ ​ആ​കെ​ 1,027,274​ ​രോ​ഗി​ക​ളാ​ണു​ള്ള​ത്.​ ​ഇ​ന്ന​ലെ​ ​മാ​ത്രം​ 15,809​ ​പേ​ർ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.​ 48​ ​പേ​ർ​ ​മ​രി​ച്ചു.​ ​ആ​കെ​ ​മ​ര​ണം​ ​-​ 11,951.
യൂ​റോ​പ്പി​ൽ​ ​കൊ​വി​ഡ് ​വീ​ണ്ടും​ ​വ​ൻ​ ​പ്ര​തി​സ​ന്ധി​യാ​ണ് ​സൃ​ഷ്ടി​ക്കു​ന്ന​ത്.​ ​മി​ക്ക​ ​രാ​ജ്യ​ങ്ങ​ളും​ ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 ഖത്തറിൽ കുട്ടികൾക്ക് വാക്സിൻ ഉടൻ

ഖ​ത്ത​റി​ൽ​അ​ഞ്ച് ​വ​യ​സ്സ് ​മു​ത​ൽ​ 11​ ​വ​യ​സ്സ് ​വ​രെ​ ​പ്രാ​യ​മു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​വാ​ക്സി​ൻ​ ​ന​ൽ​കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​ഫൈ​സ​റാ​ണ് ​കു​ട്ടി​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ത്.​ ​വാ​ക്സി​ന്റെ​ ​ആ​ദ്യ​ ​ബാ​ച്ച് ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ജ​നു​വ​രി​യി​ൽ​ ​എ​ത്തും.
ഈ​ ​പ്രാ​യ​ത്തി​ലു​ള്ള​ ​കു​ട്ടി​ക​ൾ​ ​വ​ഴി​യാ​ണ് 63​ ​ശ​ത​മാ​നം​ ​വ്യാ​പ​ന​വും​ ​സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ​പ​ഠ​ന​ങ്ങ​ളി​ൽ​ ​വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ ​മു​ഹ​മ്മ​ദ് ​ജ​നാ​ഹി​ ​പ​റ​ഞ്ഞു.​ ​ചെ​റി​യ​ ​കു​ട്ടി​ക​ൾ​ ​മു​തി​ർ​ന്ന​വ​രു​മാ​യി​ ​കൂ​ടു​ത​ൽ​ ​ഇ​ട​പ​ഴ​കു​ന്ന​തി​നാ​ലാ​ണി​ത്.​ ​അ​തി​നാ​ൽ​ ​കു​ട്ടി​ക​ളി​ൽ​ ​വൈ​റ​സി​നെ​തി​രാ​യ​ ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​ഉ​ണ്ടാ​ക്കി​യെ​ടു​ക്കേ​ണ്ട​ത് ​അ​നി​വാ​ര്യ​മാ​ണ്.​ ​ഫൈ​സ​ർ​ ​കു​ട്ടി​ക​ളി​ലും​ ​സു​ര​ക്ഷി​ത​വും​ ​കാ​ര്യ​ക്ഷ​മ​വു​മാ​ണെ​ന്ന് ​ഇ​തി​ന​കം​ ​ന​ട​ത്തി​യ​ ​ക്ലി​നി​ക്ക​ൽ​ ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ​ ​വ്യ​ക്ത​മാ​യ​താണ്.​ ​ചെ​റി​യ​ ​ചി​ല​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​പ​ഠ​ന​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്നും​ ​ഡോ.​ ​മു​ഹ​മ്മ​ദ് ​ജ​നാ​ഹി​ ​പ​റ​ഞ്ഞു.
മു​തി​ർ​ന്ന​വ​ർ​ക്ക് ​ന​ൽ​കു​ന്ന​തി​ന്റെ​ ​മൂ​ന്നി​ലൊ​ന്ന് ​ഡോ​സ്സാ​ണ് ​കു​ട്ടി​ക​ൾ​ക്ക് ​ന​ൽ​കു​ക.​ 12​ ​വ​യ​സ്സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ക്ക് 30​ ​മൈ​ക്രോ​ഗ്രാം​ ​ഫൈ​സ​ർ​ ​വാ​ക്സി​ൻ ആ​ണ് ​ന​ൽ​കു​ന്ന​ത്.​ ​അ​ഞ്ചു​ ​മു​ത​ൽ​ 11​ ​വ​യ​സ്സ് ​വ​രെ​ 10​ ​മൈ​ക്രോ​ഗ്രാം​ ​ആ​ണ് ​ന​ൽ​കു​ക.​ ​മൂ​ന്നാ​ഴ്ച​ത്തെ​ ​ഇ​ട​വേ​ള​യി​ൽ​ ​ര​ണ്ടാം​ ​ഡോ​സ് ​ന​ൽ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

 ആകെ രോഗികൾ - 256,580,624

 മരണം - 5,151,376

 രോഗമുക്തർ - 231,751,229