അനീതികൾക്കെതിരെ പൊരുതാൻ മഹിളാ കോൺഗ്രസ് മുന്നിൽ വരണം: പത്മജ
Friday 19 November 2021 9:40 PM IST
തൃശൂർ: അനീതികൾക്കെതിരെ പൊരുതാൻ മഹിളാ കോൺഗ്രസ് പ്രവർത്തകർ മുന്നോട്ട് വരണമെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞു. മഹിളാ കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രസിഡന്റ് ലീലാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. സി.ബി. ഗീത, സുബൈദ മുഹമ്മദ്, കെ.എസ്. തങ്കമണി, ലീല രാമകൃഷ്ണൻ, ജിന്നി ജോയ്, ജയലക്ഷ്മി, ബിന്ദു കുമാരൻ, റീന ഫ്രാൻസിസ്, സ്വപ്ന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.