മുല്ലപ്പെരിയാർ: വിള്ളലില്ലെന്ന് തമിഴ്നാട്

Saturday 20 November 2021 12:31 AM IST

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിറുത്തണമെന്നും, അണക്കെട്ടിൽ വിള്ളലുകളുണ്ടെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും വാദിച്ച് തമിഴ്നാട് പുതിയ സത്യവാങ്മൂലം നൽകി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് തമിഴ്നാടിനെ തടയുകയാണെന്ന വാദവും ആവർത്തിച്ചു. 22ന് സുപ്രീംകോടതി കേസ് പരിഗണിക്കും.

152 അടി ജലനിരപ്പുയർന്നാലും അണക്കെട്ട് താങ്ങുമെന്ന് പൂനെയിലെ സെൻട്രൽ വാട്ടർ ആന്റ് പവർ ആന്റ് റിസർച്ച് സ്റ്റേഷൻ(സി.ഡബ്ള്യൂ.പി.ആർ.എസ്) കണ്ടെത്തിയതാണ്. അണക്കെട്ടിൽ വിദഗ്‌ദ്ധ സമിതികൾ വിള്ളലുകൾ കണ്ടെത്തിയിട്ടില്ല. കേന്ദ്ര ജലകമ്മിഷന്റെ നിർദ്ദേശ പ്രകാരം 142 അടിയായി ജലനിരപ്പ് നിശ്ചയിച്ച റൂൾ കർവ് നടപ്പാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും കേരളം ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിപരത്താൻ ശ്രമിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

 ഇ​ടു​ക്കി​യും​ ​മു​ല്ല​പ്പെ​രി​യാ​റും​ ​ഇ​ന്ന് ​അ​ട​ച്ചേ​ക്കും

തൊ​ടു​പു​ഴ​:​ ​കേ​ന്ദ്ര​ ​ജ​ല​ക​മ്മി​ഷ​ന്റെ​ ​നി​ല​വി​ലെ​ ​റൂ​ൾ​ലെ​വ​ൽ​ ​ഇ​ന്ന് ​മാ​റു​ന്ന​തി​നാ​ൽ​ ​ഇ​ടു​ക്കി,​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടു​ക​ളു​ടെ​ ​തു​റ​ന്നി​രി​ക്കു​ന്ന​ ​ഷ​ട്ട​റു​ക​ൾ​ ​ഉ​ട​ൻ​ ​അ​ട​ച്ചേ​ക്കും.​ ​നാ​ളെ​ ​മു​ത​ൽ​ ​നി​ല​വി​ൽ​ ​വ​രു​ന്ന​ ​പു​തി​യ​ ​റൂ​ൾ​ലെ​വ​ൽ​ ​പ്ര​കാ​രം​ ​അ​നു​വ​ദ​നീ​യ​മാ​യ​ ​പൂ​ർ​ണ​ ​സം​ഭ​ര​ണ​ ​ശേ​ഷി​യി​ലേ​ക്ക് ​ഇ​രു​ ​ഡാ​മു​ക​ളു​ടെ​യും​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ത്താ​നാ​കും.​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​ഡാ​മി​ൽ​ 142​ ​അ​ടി​ ​വെ​ള്ള​മാ​ണ് ​നാ​ളെ​ ​മു​ത​ൽ​ ​ന​വം​ബ​ർ​ 30​ ​വ​രെ​ ​സം​ഭ​രി​ക്കാ​നാ​കു​ക.​ ​നി​ല​വി​ലെ​ ​ജ​ല​നി​ര​പ്പ് 140.90​ ​അ​ടി​യാ​ണ്.​ ​ജ​ല​നി​ര​പ്പ് 141​ ​അ​ടി​യെ​ത്തി​യ​തോ​ടെ​യാ​ണ് ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​നാ​ല് ​സ്പി​ൽ​വേ​ ​ഷ​ട്ട​റു​ക​ൾ​ ​ര​ണ്ട് ​ഘ​ട്ട​മാ​യി​ ​തു​റ​ന്ന​ത്.​ ​പി​ന്നാ​ലെ​ ​രാ​ത്രി​ 10.30​ന് ​ര​ണ്ടെ​ണ്ണം​ ​അ​ട​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യും​ ​ഉ​ച്ച​യോ​ടെ​യു​മാ​യി​ ​തു​റ​ന്നി​രു​ന്ന​ ​ഒ​രു​ ​ഷ​ട്ട​ർ​ ​അ​ട​ച്ചു.​ ​പ​ര​മാ​വ​ധി​ ​വെ​ള്ളം​ ​അ​ണ​ക്കെ​ട്ടി​ൽ​ ​നി​ല​നി​റു​ത്താ​നാ​ണ് ​ത​മി​ഴ്‌​നാ​ട് ​ശ്ര​മി​ക്കു​ന്ന​ത്.​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​തു​റ​ന്ന​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഇ​ടു​ക്കി​ ​സം​ഭ​ര​ണി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​ചെ​റു​തോ​ണി​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​ഒ​രു​ ​ഷ​ട്ട​ർ​ 40​ ​സെ.​മീ.​ ​ഉ​യ​ർ​ത്തി​യ​ത്.

Advertisement
Advertisement