വിവാദ കാർഷിക നിയമങ്ങൾ: ആദ്യ പ്രമേയം കേരള നിയമസഭയുടേത്

Saturday 20 November 2021 12:35 AM IST

തിരുവനന്തപുരം: ഒരു വർഷത്തോളം നീണ്ട കർഷകസമരങ്ങൾക്ക് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കുമ്പോൾ, ഈ വിജയത്തിൽ കേരള നിയമസഭയ്ക്കും അഭിമാനിക്കാം.

വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയത്തിലൂടെ ആദ്യം ശബ്ദമുയർത്തിയ രാജ്യത്തെ നിയമസഭ കേരളത്തിലേതാണ്. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനായി സഭാസമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവർണർ ആദ്യം തള്ളി. വിട്ടുകൊടുക്കില്ലെന്ന വാശിയിൽ വീണ്ടും മന്ത്രിസഭ മറ്റൊരു തീയതിയിൽ ചേരാനുള്ള ശുപാർശയുമായി ഗവർണറെ സമീപിച്ചു. ഒടുവിൽ,ഭരണഘടനാ ബാദ്ധ്യതയ്ക്ക് വഴങ്ങി ഗവർണർ അനുവദിക്കുകയായിരുന്നു. കർഷകസമരം 35 ദിവസം പിന്നിട്ടപ്പോഴാണ് കഴിഞ്ഞ വർഷം ഡിസംബർ 31ന് കേരള നിയമസഭ പ്രത്യേക സമ്മേളനം ചേർന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്. പിന്നീട് മറ്റ് ചില ബി.ജെ.പിയിതര സംസ്ഥാന സർക്കാരുകളും ഇത് പിന്തുടർന്നു.

ഡിസംബർ 23ന് പ്രമേയം പാസാക്കാനായി സഭാസമ്മേളനം വിളിക്കാനുള്ള നീക്കങ്ങൾക്ക് തടയിട്ടത് കീഴ്വഴക്കങ്ങൾ മറികടന്നുള്ള ഗവർണറുടെ ഇടപെടലായിരുന്നു. രണ്ട് മാസം മുമ്പ് കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തിനെതിരെ ,അപ്പോൾ സഭ ചേർന്ന് പ്രമേയം പാസാക്കാൻ എന്ത് അടിയന്തരസാഹചര്യമാണെന്നായിരുന്നു ഗവർണറുടെ ചോദ്യം. സർക്കാരിന്റെ ശുപാർശ തള്ളുന്നത് ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് സർക്കാർ മറുപടി നൽകി. ഗവർണർ വഴങ്ങാതിരുന്നതോടെ സമ്മേളനം ഉപേക്ഷിക്കേണ്ടിവന്നു.. സംസ്ഥാന ഭരണത്തലവനെന്ന നിലയിൽ ഗവർണറുടേത് ഉപദേശക പദവി മാത്രമാണെന്നും, മന്ത്രിസഭാ തീരുമാനത്തെ തള്ളാനൊന്നും അനുവാദമില്ലെന്നും വ്യക്തമാക്കിയാണ് രണ്ടാമതും മന്ത്രിസഭ ചേർന്ന് ഡിസംബർ 31ന് സഭാസമ്മേളനം ചേരാൻ ശുപാർശ നൽകിയത്. ഇതിന് ഗവർണർക്ക് അനുമതി നൽകാതിരിക്കാനായില്ല. സഭാ സമ്മേളനത്തിനെതിരെ വാളോങ്ങിയ ഗവർണർ പക്ഷേ, ജനുവരി എട്ടിന് പുതിയ വർഷത്തെ നയപ്രഖ്യാപനത്തിൽ കേന്ദ്ര വിരുദ്ധ പരാമർശങ്ങളെല്ലാം വായിച്ചത് ആന്റി ക്ലൈമാക്സായി.

കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ കാർഷിക നയത്തിനെതിരായ രാഷ്ട്രീയ സന്ദേശമെന്ന നിലയിലാണ് പ്രത്യേക സമ്മേളനം സർക്കാർ വിളിച്ചത്. പ്രമേയത്തിൽ വരികൾ ഒന്നുകൂടി കടുപ്പിക്കാനുദ്ദേശിച്ച് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി സഭ വോട്ടിനിട്ട് തള്ളിയെങ്കിലും, ഭരണ-പ്രതിപക്ഷങ്ങൾ യോജിച്ചാണ് പ്രമേയം പാസാക്കിയത്. സഭയിലുണ്ടായിരുന്ന ഏക ബി.ജെ.പി അംഗം ഒ. രാജഗോപാൽ പ്രസംഗത്തിൽ പ്രമേയത്തോട് വിയോജിച്ചെങ്കിലും, പാസാക്കുന്നതിനെ അനുകൂലിച്ചു. അതോടെ, വെട്ടിലായത് ബി.ജെ.പി നേതൃത്വമായിരുന്നു.

 ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ​ ​സ​ജീവ സാ​ന്നി​ദ്ധ്യ​മാ​യി​ ​മ​ല​യാ​ളി​ ​മു​ഖ​ങ്ങൾ

ഒ​രു​ ​വ​ർ​ഷം​ ​നീ​ണ്ട​ ​ക​ർ​ഷ​ക​ ​സ​മ​ര​ത്തി​ന്റെ​ ​മു​ൻ​നി​ര​യി​ൽ​ ​സ​ജീ​വ​സാ​ന്നി​ദ്ധ്യ​മാ​യി​ ​നി​ല​കൊ​ണ്ട​വ​രി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​സി.​പി.​എം​ ​നേ​താ​ക്ക​ളും.​ ​മു​ൻ​ ​എം.​എ​ൽ.​എ​യും​ ​അ​ഖി​ലേ​ന്ത്യാ​ ​കി​സാ​ൻ​സ​ഭ​യു​ടെ​ ​നേ​താ​വു​മാ​യ​ ​പി.​ ​കൃ​ഷ്ണ​പ്ര​സാ​ദ് ​സ​മ​ര​മു​ഖ​ത്ത് ​തു​ട​ക്കം​ ​മു​ത​ൽ​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യാ​യ​ ​മു​ൻ​ ​രാ​ജ്യ​സ​ഭാ​ ​എം.​പി​ ​കെ.​കെ.​ ​രാ​ഗേ​ഷും​ ​ത​ന്റെ​ ​എം.​പി​ ​സ്ഥാ​ന​ത്തി​ന്റെ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ക്കു​ന്ന​ത് ​വ​രെ​യും​ ​ഡ​ൽ​ഹി​യി​ലെ​ ​സ​മ​ര​മു​ഖ​ത്ത് ​സ​ജീ​വ​മാ​യി​രു​ന്നു.​ ​ക​ർ​ഷ​ക​സം​ഘം​ ​നേ​താ​വ് ​കൂ​ടി​യാ​യി​രു​ന്ന​ ​ഇ​പ്പോ​ഴ​ത്തെ​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ലും​ ​ഡ​ൽ​ഹി​യി​ൽ​ ​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​യു​മാ​യി​ ​നി​ൽ​ക്കു​ക​യു​ണ്ടാ​യി.
കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ക​ർ​ഷ​ക​പ്ര​തി​നി​ധി​ക​ളും​ ​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ച് ​ഡ​ൽ​ഹി​യി​ലെ​ത്തി​യി​രു​ന്നു.​ ​അ​ന്ന​ത്തെ​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യ​ട​ക്കം​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളും​ ​സ​മ​ര​ത്തി​ന് ​ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി​ ​ഡ​ൽ​ഹി​ ​സ​മ​ര​മു​ഖ​ത്തെ​ത്തി.

Advertisement
Advertisement