മുട്ടുമടക്കി സർക്കാർ

Saturday 20 November 2021 12:37 AM IST

ന്യൂഡൽഹി:മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കാത്ത നരേന്ദ്രമോദി സർക്കാർ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ച് മുട്ടുമടക്കിയത് കൊവിഡിനെ പോലും അതിജീവിച്ച കർഷക വീര്യത്തിന് മുന്നിലാണ്. കൊവിഡ് ഒന്നാം തരംഗം രൂക്ഷമായിരുന്നപ്പോഴാണ് കഴിഞ്ഞ വർഷം കർഷക പ്രക്ഷോഭത്തിന്റെ തുടക്കം. ഇക്കൊല്ലം മാർച്ചിൽ കൊവിഡ് രണ്ടാം തരംഗം വീശുമ്പോൾ ഡൽഹി അതിർത്തികളിൽ കർഷക വീര്യം തിളയ്‌ക്കുകയായിരുന്നു. അപ്പോഴേക്കും കാർഷിക നിയമങ്ങൾ കോടതി സ്റ്റേ ചെയ്‌തിരുന്നു.

പഞ്ചാബിൽ മാത്രം ഒതുങ്ങുമായിരുന്ന കർഷക പ്രക്ഷോഭം വീര്യം ചോരാതെ, രാഷ്‌ട്രീയ കക്ഷികളുടെ സഹായമില്ലാതെ ദേശീയസമരമായി​ നിലനിറുത്തിയത് സംയുക്ത കിസാൻ മോർച്ചയുടെ വിജയമാണ്. കർഷകർക്ക് അഭിവാദ്യവുമായി എല്ലാ രാഷ്‌ട്രീയ നേതാക്കളും എത്താറുണ്ട്. നന്ദിപൂർവം അവരെ മടക്കി അയച്ച കർഷകർ മോർച്ചയുടെ നേതാക്കളല്ലാതെ രാഷ്‌ട്രീയ നേതാക്കളാരും സമരനേതൃത്വത്തിൽ ഇല്ലെന്നുറപ്പാക്കി. സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെ ലഖിംപൂരിൽ മരിച്ച ബി.ജെ.പി പ്രവർത്തകരുടെ വീട്ടിൽ പോയതിന്റെ പേരിൽ മാറ്റി നിറുത്തുകയും ചെയ്‌തു.

സമാധാന സമരമായിരുന്നെങ്കിലും കഴിഞ്ഞ നവംബറിൽ ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലും റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയും സംഘർഷമുണ്ടായി. ചെങ്കോട്ടയിൽ അതിക്രമിച്ച് കയറിയത് സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ബാധിച്ചു. കർണാലിൽ പൊലീസ് ലാത്തിചാർജ്ജിനിടെ ഒരു കർഷകൻ മരിച്ചതിന്റെ പേരിലും സംഘർഷമുണ്ടായി. സമരക്കാരെ അടിച്ചൊതുക്കാൻ പറഞ്ഞ എസ്.ഡി.എം ആയുഷ് സിൻഹയെ സ്ഥലംമാറ്റുന്നതു വരെ തുടർന്നു പ്രതി​ഷേധം.

കേന്ദ്രസർക്കാർ പൊലീസ് അടക്കം എല്ലാ സന്നാഹങ്ങളുമായി​ എതി​ർത്തപ്പോഴും കർഷകർ പി​ടി​ച്ചു നി​ന്നു. പഞ്ചാബ് ഒഴി​കെ ഹരി​യാന, ഉത്തർപ്രദേശ്​ തുടങ്ങി സമരം കത്തി​ നി​ന്ന സംസ്ഥാനങ്ങളി​ലെ ഭരണകൂടങ്ങളും എതി​രായി​രുന്നു. സമര സമി​തി​യി​ൽ വി​ള്ളലുണ്ടാക്കാനുള്ള ശ്രമങ്ങളും ഖാലി​സ്ഥാൻ ബന്ധമുണ്ടെന്ന ആരോപണവും ഏശിയില്ല. സിംഘുവിൽ നി​ഹാരി​കൾ ഒരു കർഷകനെ ​ കൊലപ്പെടുത്തി​യതും ഗൂഢാലോചനയായി കി​സാൻ മോർച്ച ചിത്രീകരിച്ചു.

ജീ​വ​ൻ​ ​ബ​ലി​കൊ​ടു​ത്ത​ത് 700​ ​ക​ർ​ഷ​കർ

ന്യൂ​ഡ​ൽ​ഹി​:​ ​ഒ​രു​വ​ർ​ഷ​ത്തോ​ളം​ ​നീ​ണ്ട​ ​ക​ർ​ഷ​ക​ ​സ​മ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പൊ​ലി​ഞ്ഞ​ത് 700​ഒാ​ളം​ ​ക​ർ​ഷ​ക​ ​ജീ​വ​നു​ക​ൾ.​ ​തി​ക്രി,​ ​സിം​ഘു,​ ​ഗാ​സി​പ്പൂ​ർ​ ​അ​തി​ർ​ത്തി​ക​ളി​ൽ​ ​ത​ണു​പ്പും​ ​വെ​യി​ലും​ ​മ​ഴ​യും​ ​വ​ക​വ​യ്‌​ക്കാ​തെ​യു​ള്ള​ ​സ​മ​ര​ത്തി​ൽ​ ​ആ​രോ​ഗ്യം​ ​ന​ഷ്‌​ട​പ്പെ​ട്ട് ​മ​രി​ച്ച​വ​രും​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്‌​ത​വ​രും​ ​റോ​ഡ് ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​ജീ​വ​ൻ​ ​ന​ഷ്ട​പ്പെ​ട്ട​വ​രും​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​ല​ഖിം​പൂ​ർ​ ​ഖേ​രി​യി​ൽ​ ​വാ​ഹ​നം​ ​ഇ​ടി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കൊ​ല്ല​പ്പെ​ട്ട​വ​രും​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ഒ​ക്ടോ​ബ​ർ​ ​മൂ​ന്നി​ന് ​ല​ഖീം​പൂ​രി​ൽ​ ​ക​ർ​ഷ​ക​ ​ജാ​ഥ​യ്‌​ക്കി​ട​യി​ലേ​ക്ക് ​പാ​ഞ്ഞു​ക​യ​റി​ ​നാ​ലു​പേ​രു​ടെ​ ​ജീ​വ​നെ​ടു​ത്ത​ ​ജീ​പ്പ് ​ഒാ​ടി​ച്ചി​രു​ന്ന​ത് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​സ​ഹ​മ​ന്ത്രി​ ​അ​ജ​യ് ​മി​ശ്ര​യു​ടെ​ ​മ​ക​ൻ​ ​ആ​ശി​ഷ് ​മി​ശ്ര​യാ​യി​രു​ന്നു. കൂ​ടു​ത​ൽ​ ​മ​ര​ണം​ ​സം​ഭ​വി​ച്ച​തും തി​ക്രി,​ ​സിം​ഘു,​ ​ഗാ​സി​പ്പൂ​ർ​ ​സ​മ​ര​വേ​ദി​ക​ളി​ൽ​ ​റോ​ഡി​ലി​രു​ന്നു​ള്ള​ ​സ​മ​ര​ത്തി​നി​ടെ​ ​മ​ഴ​യും​ ​ത​ണു​പ്പും​ ​ചൂ​ടു​മേ​റ്റാ​ണ്.​ 2020​ലെ​ ​അ​തി​ ​ശൈ​ത്യ​വും​ ​തൊ​ട്ട​ടു​ത്ത​ ​മേ​യ്-​ജൂ​ൺ​ ​മാ​സ​ങ്ങ​ളി​ലെ​ ​ക​ടു​ത്ത​ ​ചൂ​ടും​ ​പ​ല​ർ​ക്കും​ ​താ​ങ്ങാ​നാ​യി​ല്ല.​ ​നി​രാ​ശ​ ​മൂ​ലം​ ​അ​ഞ്ചു​പേ​ർ​ ​സ​മ​ര​വേ​ദി​ക​ളി​ൽ​ ​ജീ​വ​നൊ​ടു​ക്കി. മ​രി​ച്ച​വ​രി​ൽ​ ​ഭൂ​രി​പ​ക്ഷ​വും​ ​പ​ഞ്ചാ​ബി​ലെ​ 15​ ​ജി​ല്ല​ക​ള​ട​ങ്ങി​യ​ ​മാ​ൽ​വ​ ​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.