ക​ന​ത്ത​ ​തി​രി​ച്ച​ടി

Saturday 20 November 2021 12:40 AM IST

വി​വാ​ദ​ ​നി​യ​മ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ക്കേ​ണ്ടി​ ​വ​ന്ന​ത് ​വ​ർ​ഗീ​യ​വാ​ദ​ത്തി​ലൂ​ടെ​ ​ജ​ന​ങ്ങ​ളെ​ ​ഭി​ന്നി​പ്പി​ച്ച് ​നി​റു​ത്തി​ ​മു​ത​ലാ​ളി​ത്ത​ ​അ​ജ​ണ്ട​ക​ൾ​ ​ന​ട​പ്പാ​ക്കു​ക​യെ​ന്ന​ ​സം​ഘ​പ​രി​വാ​ർ​ ​ത​ന്ത്ര​ത്തി​നേ​റ്റ​ ​ക​ന​ത്ത​ ​തി​രി​ച്ച​ടി​യാ​ണ്.​ ​വ​ർ​ഗ​ ​സ​മ​ര​ങ്ങ​ളു​ടെ​ ​ച​രി​ത്ര​ത്തി​ലെ​ ​ഉ​ജ്ജ്വ​ല​മാ​യ​ ​ഏ​ടാ​ണി​ത്.​ ​സ​മ​ര​ത്തി​ൽ​ ​തു​ട​ക്കം​മു​ത​ൽ​ ​നേ​തൃ​പ​ര​മാ​യ​ ​പ​ങ്കാ​ണ് ​അ​ഖി​ലേ​ന്ത്യാ​ ​കി​സാ​ൻ​ ​സ​ഭ​ ​വ​ഹി​ച്ച​ത്.​ ​അ​ത്ത​ര​ത്തി​ൽ​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​പ്രാ​ധാ​ന്യ​ത്തി​ന് ​അ​ടി​വ​ര​യി​ടു​ന്ന​ ​ഒ​രു​ ​സ​ന്ദ​ർ​ഭം​ ​കൂ​ടി​യാ​യി​ ​ക​ർ​ഷ​ക​ ​സ​മ​ര​ത്തി​ന്റെ​ ​വി​ജ​യം​ ​മാ​റി​യി​രി​ക്കു​ന്നു.​
-​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​​​ ​മു​ഖ്യ​മ​ന്ത്രി

ഐ​തി​ഹാ​സി​ക​ ​ജ​ന​മു​ന്നേ​റ്റം

സ്വ​ത​ന്ത്ര​ ​ഇ​ന്ത്യ​യു​ടെ​ ​ച​രി​ത്ര​ത്തി​ലെ​ ​ഐ​തി​ഹാ​സി​ക​മാ​യ​ ​ജ​ന​മു​ന്നേ​റ്റ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു​ ​സം​യു​ക്ത​ ​ക​ർ​ഷ​ക​ ​സ​മ​രം.
ക​ർ​ഷ​ക​രു​ടെ​ ​വി​ശാ​ല​മാ​യ​ ​ഐ​ക്യ​വും​ ​യോ​ജി​പ്പും​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​സ​ഹ​ന​വും​ ​ത്യാ​ഗ​വു​മാ​ണ് ​ഈ​ ​ച​രി​ത്ര​വി​ജ​യം​ ​സാ​ദ്ധ്യ​മാ​ക്കി​യ​ത്.​ ​സ​മ​ര​ത്തെ​ ​അ​ടി​ച്ച​മ​ർ​ത്താ​നും​ ​സ​മ​രം​ ​ചെ​യ്യു​ന്ന​ ​കൃ​ഷി​ക്കാ​രെ​ ​ഖാ​ലി​സ്ഥാ​ൻ​ ​തീ​വ്ര​വാ​ദി​ക​ളാ​യും​ ​രാ​ജ്യ​ദ്രോ​ഹി​ക​ളാ​യും​ ​മു​ദ്ര​കു​ത്താ​നും​ ​അ​വ​ർ​ക്കി​ട​യി​ൽ​ ​ഭി​ന്നി​പ്പ് ​വ​ള​ർ​ത്താ​നു​മു​ള്ള​ ​ശ്ര​മ​ങ്ങ​ളെ​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​നേ​രി​ട്ട് ​നേ​ടി​യ​ ​വി​ജ​യ​മാ​ണി​ത്.
-​എം​ ​ബി.​രാ​ജേ​ഷ്,​​​ ​സ്പീ​ക്കർ

ക​‌​ർ​ഷ​ക​ർ​‌​ക്ക് ​അ​ഭി​മാ​നി​ക്കാം
യ​ശ​സ് ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ​പോ​രാ​ട്ടം​ ​അ​വ​സാ​നി​പ്പി​ക്കാ​നാ​യ​തി​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​അ​ഭി​മാ​നി​ക്കാം.​ ​എ​ല്ലാ​ ​ഏ​കാ​ധി​പ​ത്യ​ ​പ്ര​വ​ണ​ത​യും​ ​അ​വ​സാ​നി​ക്കു​ന്ന​ത് ​ജ​ന​ത​യു​ടെ​ ​ഇ​ച്ഛാ​ശ​ക്തി​യി​ലും​ ​സ​മ​ർ​പ്പ​ണ​ത്തി​ലും​ ​ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന് ​ക​ർ​ഷ​ക​ ​സ​മ​ര​ത്തി​ന്റെ​ ​വി​ജ​യം​ ​ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്നു.​ ​എ​പ്പോ​ഴും​ ​ക​ർ​ഷ​ക​ർ​ക്കൊ​പ്പം​ ​നി​ല​കൊ​ള്ളു​ന്ന​ ​നി​ല​പാ​ടാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രും​ ​നി​യ​മ​സ​ഭ​യും​ ​കൈ​ക്കൊ​ണ്ട​ത്.
-​പി.​രാ​ജീ​വ്,​​​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി

മോദി​ മാപ്പ് പറയണം
ത​ന്റെ​ ​സേ​ച്ഛാ​ധി​പ​ത്യ​ ​ന​ട​പ​ടി​ ​മൂ​ല​മു​ണ്ടാ​യ​ ​എ​ല്ലാ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​മാ​പ്പ് ​പ​റ​യ​ണം.​ ​ത​ന്റെ​ ​വ്യ​വ​സാ​യ​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ​നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​രു​ന്നു​ ​ഈ​ ​നി​യ​മം.​ ​ക​ർ​ഷ​ക​രു​ടെ​ ​ധീ​ര​മാ​യ​ ​പോ​രാ​ട്ട​ത്തി​ന് ​ഈ​ ​ക​രി​നി​യ​മ​ങ്ങ​ൾ​ ​പി​ൻ​വ​ലി​പ്പി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.
-​ ​സീ​താ​റാം​ ​യെ​ച്ചൂ​രി,​ ​സി.​പി.​എം ജനറൽസെക്രട്ടറി​

കോ​ൺ​ഗ്ര​സി​ന്റെ​യും​ ​വി​ജ​യം

സ്വ​ത​ന്ത്ര​ ​ഇ​ന്ത്യ​ ​സാ​ക്ഷ്യം​ ​വ​ഹി​ച്ച​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യി​ ​ച​രി​ത്രം​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് ​ക​ർ​ഷ​ക​സ​മ​രം.​ ​പാ​ർ​ല​മെ​ന്റി​ന​ക​ത്തും​ ​പു​റ​ത്തും​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​സ​മ​ര​ത്തെ​ ​പി​ന്തു​ണ​ച്ച​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​വി​ജ​യം​ ​കൂ​ടി​യാ​ണ് ​പ്ര​ക്ഷോ​ഭ​ത്തി​നു​ ​മു​ന്നി​ൽ​ ​മു​ട്ടു​മ​ട​ക്കി​യ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം.​ ​അം​ഗ​ബ​ല​ത്തി​ന്റെ​ ​ശ​ക്തി​യി​ൽ​ ​എ​ന്തും​ ​ചെ​യ്യാ​ൻ​ ​മ​ടി​ക്കാ​ത്ത​വ​രെ​യാ​ണ് ​ഒ​രു​വ​ർ​ഷ​മാ​യി​ ​പൊ​രു​തു​ന്ന​ ​ക​ർ​ഷ​ക​ർ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
-​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​വി​ജ​യം

ക​ർ​ഷ​ക​സ​മ​ര​ത്തി​ന്റെ​ ​വി​ജ​യം​ ​ന​വ​ലി​ബ​റ​ൽ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള​ ​പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​വി​ജ​യ​മാ​ണ്.​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ആ​ദ്യ​മാ​യി​രു​ന്നു​ ​ഇ​ത്ത​ര​മൊ​രു​ ​സ​മ​ര​മു​ന്നേ​റ്റം.​ ​ആ​സ​ന്ന​മാ​യ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ ​ക​ർ​ഷ​ക​ദ്രോ​ഹ​ ​ബി​ല്ലു​ക​ൾ​ ​പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ​കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കാം.​ ​സ​മ​രം​ ​പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്ന​ത് ​ക​ർ​ഷ​ക​രെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ഏ​റെ​ ​ആ​ശ്വാ​സ​മാ​ണ്.​ ​കേ​ന്ദ്രം​ ​പി​ടി​വാ​ശി​യി​ൽ​ ​നി​ന്ന് ​പി​ന്നോ​ട്ടു​ ​പോ​യ​ത് ​ഇ​ങ്ങ​നെ​യു​ള്ള​ ​സ​മ​ര​ങ്ങ​ൾ​ക്ക് ​ഊ​ർ​ജ്ജ​മാ​കും.
-​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ,​​​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി

മോദിയുടെ പതനം തുടങ്ങി

ഇന്ത്യയിലെ കർഷകകോടികളുടെ മുന്നിൽ നരേന്ദ്രമോദി എന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ശുഭസൂചന നല്കുന്നു. കോൺഗ്രസ് പാർലമെന്റിനകത്തും പുറത്തും കർഷകർക്കൊപ്പം നിന്ന് ഉജ്വല പോരാട്ടം നടത്തി. മോദിയുടെ പതനം കർഷകരുടെ സമരഭൂമിയിൽ നിന്ന് ആരംഭിച്ചിരിക്കുകയാണ്. ഇനി അത് രാജ്യമാകെ ആളിപ്പടരും.

-കെ. സുധാകരൻ, കെ.പി.സി.സി പ്രസിഡന്റ്

ഭയന്ന് പിന്മാറ്റം

കർഷകരോഷത്തിൽ ആവിയായിപ്പോകുമെന്ന് ഭയന്നാണ് കുപ്രസിദ്ധമായ കർഷകനിയമം പിൻവലിച്ചത്.

750 കർഷകർ ചോര കൊടുത്തും ലക്ഷക്കണക്കിന് കർഷകർ നീര് കൊടുത്തും കൈവരിച്ച നേട്ടമാണിത്. വെടിയുണ്ടകൊണ്ട് വീണിട്ടും ഗാന്ധിയൻ മാർഗത്തിൽ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ജനരോഷത്തിന് മുന്നിൽ ഇന്ധനവില വിലയും കുറയ്‌ക്കേണ്ടി വരും.

-ഉമ്മൻ ചാണ്ടി, മുൻമുഖ്യമന്ത്രി

പ്രധാനമന്ത്രി മുട്ടുമടക്കി

മറ്റു മാർഗങ്ങൾ ഇല്ലാതായപ്പോഴാണ് ജനങ്ങളോട് ക്ഷമചോദിച്ച് പ്രധാനമന്ത്രി രംഗത്തു വന്നത്.
കർഷകരുടെ ഐക്യമില്ലാതാക്കി കോർപ്പറേറ്റ് അജൻഡ നടപ്പാക്കാൻ ഒരു വർഷക്കാലമായി പ്രധാനമന്ത്രിയും ബി.ജെ.പിയും ശ്രമിക്കുകയായിരുന്നു. ഐക്യം ഉയർത്തിപ്പിടിച്ച് ഇന്ത്യൻ കർഷകർ ഇതിന് മറുപടി നൽകി. അവരെ ഭിന്നിപ്പിക്കാനും അടിച്ചമർത്താനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
സത്യൻ മൊകേരി, ദേശീയസെക്രട്ടറി, അഖിലേന്ത്യാ കിസാൻസഭ

Advertisement
Advertisement