ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും കൈമാറി

Saturday 20 November 2021 2:39 AM IST

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ജില്ലയിൽ മഴക്കെടുതി നേരിടുന്ന പൊന്മുടി, ബോണക്കാട് മേഖലയിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്കായി ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും നൽകി. വോളന്റിയർമാർ ശേഖരിച്ച ഉത്പന്നങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജിത എസ്.ആർ നാഷണൽ സർവീസ് സ്കീം സംസ്ഥാന ഓഫീസർ ഡോ. അൻസർ.ആർ.എന്നിന് കൈമാറി. വോളന്റിയർ ലീഡർമാരായ അനന്തൻ, ദേവിക, ലക്ഷ്മി, അഷിത, സ്നേഹ, പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement