ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് കപ്പൽ യാത്ര ആരംഭിച്ചു

Sunday 21 November 2021 2:45 AM IST

ഒ​സ്‌​ലോ​ ​:​ ​ലോ​ക​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​ഇ​ല​ക്ട്രി​ക്ക് ​ക​പ്പ​ലാ​യ​ ​യാ​ര​ ​ബി​ർ​ക്ക്‌​ലാ​ൻ​ഡ്​ ​നോ​‌​ർ​വേ​യി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​യാ​ത്ര​ ​പു​റ​പ്പെ​ട്ടു.​ ​തെ​ക്കു​കി​ഴ​ക്ക​ൻ​ ​പ​ട്ട​ണ​മാ​യ​ ​പോ​ർ​സ്ഗ്ര​ണി​ലെ​ ​ഒ​രു​ ​പ്ലാ​ന്റി​ൽ​ ​നി​ന്ന് 120​ ​ക​ണ്ടെ​യ്‌​ന​ർ​ ​വ​ള​വു​മാ​യി​ ​എ​ട്ട് ​നോ​ട്ടി​ക്ക​ൽ​ ​മൈ​ൽ​അ​ക​ലെ​യു​ള്ള​ ​ബ്രെ​വി​ക് ​തു​റ​മു​ഖ​ത്തേ​ക്കാ​ണ് ​ക​പ്പ​ൽ​ ​ആ​ദ്യ​യാ​ത്ര​ ​ന​ട​ത്തി​യ​ത്.​ ​
പ്ര​തി​വ​ർ​‌​ഷം​ 40,000​ ​ഡീ​സ​ൽ​ ​ട്ര​ക്കു​ക​ളാ​ണ് ​ഈ​ ​പ്ലാ​ന്റി​ൽ​ ​നി​ന്ന് ​യാ​ത്ര​ ​തി​രി​ക്കു​ന്ന​ത്.​ ​പ്ര​തി​വ​ർ​ഷം​ ​വേ​ണ്ടി​ ​വ​രു​ന്ന​ 40,000​ ​ഡീ​സ​ൽ​ ​ട്ര​ക്കു​ക​ളു​ടെ​ ​യാ​ത്ര​യ്ക്ക് ​പ​ക​ര​മാ​വു​മി​ത്.​ ​ഫോ​സി​ൽ​ ​ഇ​ന്ധ​നം​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​കാ​ർ​ബ​ൺ​ ​ബ​ഹി​ർ​ഗ​മ​നം​ ​തീ​രെ​ ​ഇ​ല്ലാ​ത്ത​തു​മാ​യ​ ​ഈ​ ​ക​പ്പ​ൽ​ ​പ​രി​സ്ഥി​തി​ ​സൗ​ഹാ​ർ​ദ്ദ​മാ​യ​ ​ക​ട​ൽ​മാ​ർ​ഗ്ഗം​ ​സ​ഞ്ചാ​ര​ത്തി​ലെ​ ​വ​ലി​യ​ ​കാ​ൽ​വ​യ്പ്പാ​യാ​ണ് ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.​ ​സാ​ധാ​ര​ണ​ ​ക​പ്പ​ലു​ക​ളി​ലെ​ ​മെ​ഷീ​ൻ​ ​റൂ​മി​നു​ ​പ​ക​രം​ ​ക​പ്പ​ലി​ൽ​ ​ബാ​റ്റ​റി​ ​കം​പാ​ർ​ട്ട്മെ​ന്റു​ക​ളാ​ണു​ണ്ടാ​വു​ക.എ​ന്നാ​ൽ​ ​സെ​ൻ​സ​റു​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​പ്പ​ലി​ന് ​സ്വ​യം​ 7.5​ ​നോ​ട്ടി​ക്ക​ൽ​ ​മൈ​ൽ​ ​സ​ഞ്ച​രി​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ ​ശേ​ഷ​മേ​ ​വീ​ൽ​ഹൗ​സ് ​പ്ര​വ​ർ​ത്ത​നം​ ​അ​വ​സാ​നി​പ്പി​ക്കൂ.​ ​ക്യാ​പ്ട​ൻ​ ​ക​പ്പി​ൽ​ ​നി​യ​ന്ത്രി​ക്കു​ന്ന​ത് ​വീ​ൽ​ഹൗ​സി​ലൂ​ടെ​യാ​ണ്.​ ​ക​പ്പ​ലു​ക​ൾ​ ​പ​ല​പ്പോ​ഴും​ ​ദു​ര​ന്ത​ങ്ങ​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​രു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ,​ ​ഇ​തി​ന്റെ​ ​ഭൂ​രി​ഭാ​ഗ​വും​ ​മ​നു​ഷ്യ​രു​ടെ​ ​അ​ശ്ര​ദ്ധ​ ​മൂ​ല​മാ​ണ് ​ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​രാ​യ​ ​ജോ​സ്റ്റെ​യ​ൻ​ ​ബ്രാ​റ്റ​ൻ​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ,​ ​സ്വ​യം​ ​നി​യ​ന്ത്രി​ത​മാ​യ​ ​ക​പ്പ​ൽ​ ​സു​ര​ക്ഷി​ത​മാ​യ​ ​യാ​ത്ര​ ​പ്ര​ദാ​നം​ ​ചെ​യ്യു​മെ​ന്ന​ ​പ്ര​ത്യാ​ശ​യും​ ​അ​ദ്ദേ​ഹം​ ​പ​ങ്ക് ​വ​ച്ചു.​ ​

 യാര ബിർക്ക്‌ലാൻഡ്

 പ്രവർത്തനം ജലവൈദ്യുതിയിലൂടെ

 കപ്പലിന്റെ ബാറ്ററിയ്ക്ക് 6.8 മെഗാവാട്ട് ശേഷി (100 ടെസ്ലകൾക്ക് തുല്യം)

 80 മീറ്റർ ഉയരം

 3,200 ടൺ ഭാരം

 മലിനീകരണങ്ങളുടെ മൂന്ന് ശതമാനം സമുദ്ര മേഖലയിൽ നിന്ന്

മനുഷ്യനിർമ്മിതമായ എല്ലാ മലിനീകരണങ്ങളുടെയും മൂന്ന് ശതമാനം സംഭാവന ചെയ്യുന്നത് സമുദ്രമേഖലയാണ്. 2050 ഓടെ ഇത് 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 2018 ൽ മാത്രം സമുദ്രമേഖല നൂറ് കോടി ടൺ ഹരിതഗൃഹ വാതകങ്ങളാണ് പുറന്തള്ളിയത്. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരമാണിത്. ട്രക്കുകൾക്ക് പകരം കപ്പൽ ഗതാഗതം ഉപയോഗിച്ചാൽ ഒരു വർഷം പുറന്തള്ളുന്ന കാർബൺ ഡയോക്‌സൈഡിൽ 678 ടണ്ണിന്റെ കുറവ് സംഭവിക്കും.

Advertisement
Advertisement