കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ യൂറോപ്പിൽ പ്രതിഷേധം രൂക്ഷം

Sunday 21 November 2021 2:07 AM IST

ആംസ്റ്റർഡാം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിന് പിന്നാലെ മിക്ക യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗണടക്കമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി തെരുവുകളിലേക്ക് ഇറങ്ങുകയാണ്. നെതർലൻഡ്സിലെ റോട്ടർഡാമിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങൾ നടത്തിയ സമരം പിരിച്ചുവിടുന്നതിനായി പൊലീസ് വെടിയുതിർത്തോടെ ഏഴ് പേർക്ക് പരിക്കേറ്റു. പ്രധാന കച്ചവട മേഖലകളിൽ ജനങ്ങൾ പടക്കം പൊട്ടിച്ചതോടെ പൊലീസിന് അവർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യം ഭാഗിക ലോക്ക്ഡൗണിലാണ്. ഡിസംബർ മൂന്നിന് ചേരുന്ന യോഗത്തിൽ സ്ഥിഗതികൾ പുനരവലോകനം ചെയ്യുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. വാക്സിനെടുക്കാത്തവർക്ക് മാത്രം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെതിരെ ആസ്ട്രിയക്കാർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഫ്രാൻസിലും പ്രതിഷേധപ്രകടനങ്ങൾ നടന്നിരുന്നു.

അതേസമയം, ആസ്ട്രേലിയയിൽ വാക്സിനേഷൻ നിർബന്ധമാക്കിയതിനെതിരെ പതിനായിരങ്ങളാണ് പ്രതിഷേധിക്കുന്നത്. വാക്നിനേഷന് പിന്തുണ അറിയിച്ചുള്ള റാലികളും നടക്കുന്നുണ്ട്.

 കൊവിഡിന്റെ ആദ്യ വാഹക മത്സ്യക്കച്ചവടക്കാരി തന്നെയെന്ന് റിപ്പോർട്ട്

ലോ​ക​ത്താ​ദ്യ​മാ​യി കൊ​വി​ഡ്​ ക​ണ്ടെ​ത്തി​യ​ത്​ ചൈ​ന​യി​ലെ വു​ഹാ​ൻ പ്ര​വി​ശ്യ​യി​ലെ മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രി​യി​ൽ ത​ന്നെ​യെ​ന്ന് സ്ഥിരീകരിച്ച് അമേരിക്കൻ​ ശാ​സ്​​ത്ര​ജ്​​ഞർ. ജേ​ണ​ൽ സ​യ​ൻ​സി​ലാ​ണ്​ പു​തി​യ റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വുഹാ​നി​ലെ 41കാ​ര​നാ​യ അ​ക്കൗ​ണ്ട​ന്റിനാണ്​ ആ​ദ്യ​മാ​യി കൊ​വി​ഡ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. 2019 ഡി​സം​ബ​ർ 16ന് ഇദ്ദേഹം​ ദ​ന്ത ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യിൽ എത്തിയപ്പോഴാണ് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്. എ​ന്നാ​ൽ ഡിസംബർ എട്ടിന് മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രി​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടി​രു​ന്നു. ഇ​വ​രി​ൽ നി​ന്ന്​ മ​റ്റു​ള്ള​വ​രി​ലേ​ക്കും രോ​ഗം പ​ടർ​ന്നു. വുഹാ​നിൽ നി​ന്ന്​ 30 കി.​മീ അ​ക​ലെ​യാ​ണ്​ അ​ക്കൗ​ണ്ട​ന്റ് താ​മ​സി​ച്ചി​രു​ന്ന​ത്. സ​മൂ​ഹ വ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​നു​ രോ​ഗം പ​ക​ർ​ന്ന​ത്.