കർഷക മാർക്കറ്റ് ഉദ്ഘാടനം

Sunday 21 November 2021 12:00 AM IST

കോട്ടയം : കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച പള്ളിക്കത്തോട് കർഷക ഓപ്പൺ മാർക്കറ്റ് പ്രവർത്തന സജ്ജമാകുന്നു. പള്ളിക്കത്തോട് ബസ് സ്റ്റാൻഡിന് സമീപം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ട് മുറികളിലായി ഇന്ന് മാർക്കറ്റ് പുന:രാരംഭിക്കും. രാവിലെ 7.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് ഉദ്ഘാടനവും, വൈസ് പ്രസിഡന്റ് അനിൽകുമാർ വീട്ടിക്കൽ ആദ്യ വില്പനയും നിർവഹിക്കും.പഞ്ചായത്തിലെ കർഷകർ വിളയിച്ചെടുക്കുന്ന ഉത്പന്നങ്ങൾ സംഭരിച്ച് വിപണനം നടത്തുകയാണ് ഓപ്പൺ മാർക്കറ്റിന്റെ ലക്ഷ്യം. 150 ഓളം കർഷകരാണ് അംഗങ്ങൾ. അടിസ്ഥാന സൗകര്യ വികസനത്തിന് കൃഷി വകുപ്പിൽ നിന്ന് 40,000 രൂപയും ലഭ്യമാക്കിയിരുന്നു.