എസ്.എൻ.ഡി.പി യോഗം (സേവനം) യു.എ.ഇ സെൻട്രൽ എക്സിക്യൂട്ടീവ് യോഗം നടത്തി

Sunday 21 November 2021 12:25 AM IST

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം (സേവനം) യു.എ.ഇ സെൻട്രൽ എക്സിക്യൂട്ടീവ് യോഗവും ജി എസിനൊപ്പം എന്ന പ്രോഗ്രാമും അൽ ബഷ, ദുബൈ ഡൊനാറ്റെല്ലോ ഹോട്ടലിൽ നടത്തി. ചെയർമാൻ എം.കെ രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സേവനം സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ, ഫിനാൻസ് കമ്മിറ്റി കൺവീനർ ജെ.ആർ.സി ബാബു. അസിസ്റ്റന്റ് സെക്രട്ടറിമാരായ സുരേഷ് തിരുക്കുളം, ഷൈൻ കെ.ദാസ്, യൂത്ത് കൺവീനർ സാജൻ സത്യ, വനിതാ വിഭാഗം കൺവീനർ ഉഷാ ശിവദാസൻ, മീഡിയ സെൽ കൺവീനർ സുധീഷ് സുഗതൻ, വിവിധ യൂണിയൻ ഭാരവഹികൾ എന്നിവർ സംസാരിച്ചു.

Advertisement
Advertisement