ബി.ജെ.പിയുടെ മണ്ഡലം കമ്മിറ്റികളുടെ എണ്ണം ഇരട്ടിയാകുന്നു

Saturday 20 November 2021 10:30 PM IST

തൃശൂർ : ബി.ജെ.പിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റികൾ 26 ആയി വിഭജിക്കും. നിലവിൽ 13 നിയോജക മണ്ഡലങ്ങൾക്ക് 13 മണ്ഡലം കമ്മിറ്റികളായിരുന്നു. അഖിലേന്ത്യ നേതൃ തീരുമാനമനുസരിച്ച് മണ്ഡലം കമ്മിറ്റികൾ എത് വിധത്തിൽ പുന:സംഘടിപ്പിക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

അടുത്ത ഘട്ടം എന്ന നിലയിൽ നിലവിലെ മണ്ഡലംതല യോഗങ്ങളും ആരംഭിച്ചു. നിലവിലെ മണ്ഡലം പ്രസിഡന്റുമാരിൽ എതാനും പേർക്ക് മാറ്റം വന്നേക്കും. നിലവിലെ മണ്ഡലം പ്രസിഡന്റുമാരുടെ കാലാവധി തീരാത്തതിനാൽ അവർ ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ അവരെ നിലനിറുത്തിയാകും പുന:സംഘടന. പ്രവർത്തനസൗകര്യം കൂടി വിലയിരുത്തിയാകും പുതിയ മണ്ഡലം രൂപീകരിക്കുക.

മണ്ഡലം കമ്മിറ്റികളിൽ സ്ഥാനം ഇല്ലാതിരുന്ന പലർക്കും എണ്ണം കൂടുന്നതോടെ ചുമതല ലഭിക്കും.

ഇതിലൂടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പുതിയ മണ്ഡലം പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും മറ്റ് ഭാരവാഹികളെയും ആർ.എസ്.എസിന്റെയും കൂടി താൽപ്പര്യം കൂടി കണക്കിലെടുത്താകും നിർണ്ണയിക്കുക. സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിദ്ധ്യം ലഭിച്ചേക്കും. ആർ.എസ്.എസ് അഖിലേന്ത്യ സഹസർകാര്യവാഹ് മൻമോഹൻ വൈദ്യയുടെ നേതൃത്വത്തിൽ തൃശൂരിൽ ആർ.എസ്.എസിന്റെ പരിവാർ സംഘടനയിലെ വനിതാഘടകങ്ങളുടെ നേതാക്കളുടെ കൂട്ടായ്മ മഹിള സമന്വയം എന്ന പേരിൽ വിളിച്ച് ചേർത്തിരുന്നു.

722​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​ ​:​ ​ജി​ല്ല​യി​ൽ​ 722​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 507​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 6,683​ ​ആ​ണ്.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 5,37,089​ ​ആ​ണ്.​ 5,29,472​ ​പേ​രാ​ണ് ​രോ​ഗ​മു​ക്ത​രാ​യ​ത്.​ ​ശ​നി​യാ​ഴ്ച്ച​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 715​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.