മെഡിക്കൽ കോളേജിൽ ആദ്യമായി നട്ടെല്ല് നിവർത്തുന്ന ശസ്ത്രക്രിയ

Saturday 20 November 2021 10:36 PM IST

വിജയകരമായ ശസ്ത്രക്രിയയിലൂടെ 13 കാരന് ആശ്വാസം

തൃശൂർ: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി നട്ടെല്ല് നിവർത്തുന്ന സ്‌കോളിയോസിസ് ശസ്ത്രക്രിയ നടത്തി. 13 കാരനായ പാലക്കാട് കമ്മാന്ത്ര കിഴക്കേവീട്ടിൽ ഷൺമുഖത്തിന്റെ മകൻ ജിത്തുവിനാണ് സൗജന്യമായി സ്‌കോളിയോസിസ് എന്ന അതിസങ്കീർണ ശസ്ത്രക്രിയ ചെയ്ത് നൽകിയത്. ശസ്ത്രക്രിയ ഒമ്പത് മണിക്കൂർ നീണ്ടു. നാലര അടി ഉയരമുള്ള കുട്ടിയായ ജിത്തുവിന് ജന്മനാ ഉണ്ടായതാണ് സ്‌കോളിയോസിസ്. സ്വകാര്യ ആശുപത്രികളിൽ ശരാശരി പത്ത് ലക്ഷം ചെലവ് വരുന്ന ശസ്ത്രക്രിയ ദേശീയ ആരോഗ്യ മിഷന് കീഴിലുള്ള ആർ.എസ്.ബി.കെ പദ്ധതി വഴിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യമായി ചെയ്തത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.ആർ. ബിജു കൃഷ്ണന്റെയും അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഷംസാദ് ബീഗത്തിന്റെയും നേതൃത്വത്തിൽ ഡോ. ജിതിൻ, ഡോ. ജിയോ സെനിൽ, ഡോ. ഷാജി, ഡോ. ലിജോ കൊള്ളന്നൂർ, ഡോ.എം. സുനിൽ, ഡോ. വിജയകുമാർ, നഴ്‌സുമാരായ സരിത, രമ്യ, സുമികോ എന്നിവരടങ്ങിയ സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തീകരിച്ചത്‌.

ഗു​രു​വാ​യൂ​ര്‍​ ​ഏ​കാ​ദ​ശി​ ​;​ ​നാ​ളെ​ ​ഗു​രു​വാ​യൂ​ർ​ ​മ​ർ​ച്ച​ന്റ്സ്
അ​സോ​സി​യേ​ഷ​ൻ​ ​വ​ക​ ​വി​ള​ക്ക്

ഗു​രു​വാ​യൂ​ർ​:​ ​ഏ​കാ​ദ​ശി​ ​വി​ള​ക്കാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​തി​ങ്ക​ളാ​ഴ്ച​ ​ഗു​രു​വാ​യൂ​ർ​ ​മ​ർ​ച്ച​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​വ​ക​ ​വി​ള​ക്കാ​ഘോ​ഷം​ ​ന​ട​ക്കും.​ ​ക്ഷേ​ത്ര​ത്തി​ൽ​ ​രാ​വി​ലെ​ ​കാ​ഴ്ച​ശീ​വേ​ലി​ക്ക് ​പ​റ​മ്പ​ന്ത​ളി​ ​വി​ജീ​ഷ് ​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ഞ്ചാ​രി​മേ​ള​വും​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​കാ​ഴ്ച്ച​ശീ​വേ​ലി​ക്ക് ​പ​ര​ക്കാ​ട് ​മ​ഹേ​ശ്വ​ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ഞ്ച​വാ​ദ്യ​വും​ ​അ​ക​മ്പ​ടി​യാ​കും.​ ​രാ​ത്രി​ ​വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് ​വി​ശേ​ഷാ​ൽ​ ​ഇ​ട​യ്ക്കാ​ ​നാ​ദ​സ്വ​രം​ ​അ​ക​മ്പ​ടി​യാ​കും.​ ​വി​ള​ക്കാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മേ​ൽ​പ്പ​ത്തൂ​ർ​ ​ആ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​രാ​വി​ലെ​ 9.30​ന് ​ഭ​ക്തി​ ​പ്ര​ഭാ​ഷ​ണം,​ ​വൈ​കീ​ട്ട് 4.30​ ​മു​ത​ൽ​ ​മ​ർ​ച്ച​ന്റ്‌​സ് ​വ​നി​താ​ ​വി​ഭാ​ഗം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​വി​വി​ധ​ ​ക​ലാ​പ​രി​പാ​ടി​ക​ളും​ ​ഉ​ണ്ടാ​കും.​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഇ​ന്ന് ​ക​ന​റാ​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​രു​ടെ​ ​വ​ക​യാ​ണ് ​വി​ള​ക്കാ​ഘോ​ഷം.​ ​സ​മ്പൂ​ർ​ണ്ണ​ ​നെ​യ്‌​വി​ള​ക്കാ​യാ​ണ് ​ആ​ഘോ​ഷം.

Advertisement
Advertisement