പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്കുള്ള റേഡിയോ ആക്ടീവ് വസ്തുക്കളടങ്ങിയ കണ്ടെയ്നർ ഗുജറാത്തിൽ വച്ച് പിടിച്ചെടുത്തു

Sunday 21 November 2021 12:36 AM IST

അമൃത്സർ : പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്ക് പോവുകയായിരുന്ന റേഡിയോ ആക്ടീവ് വസ്തുക്കളടങ്ങിയ കണ്ടെയ്നർ ഗുജറാത്തിലെ മുദ്ര തുറമുഖത്ത് വച്ച് പിടിച്ചെടുത്തു. കറാച്ചിയിൽ നിന്നും ഷാങ്ഹായിലേക്ക് പോവുകയായിരുന്ന കപ്പലിൽ നിന്നാണ് കണ്ടെയ്‌നർ കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റിലിജൻസും ചേർന്നാണ് പിടികൂടിയത്. കണ്ടെയ്നറുകളിൽ റേഡിയോ ആക്ടീവ് പദാർത്ഥങ്ങളെ സൂചിപ്പിക്കുന്ന ഹസാർഡ് ക്ലാസ് 7 എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് മുദ്ര‌യിലോ മറ്റ് ഇന്ത്യൻ തുറമുഖങ്ങളിലോ പ്രവേശിക്കേണ്ടതായിരുന്നില്ല. കൂടുതൽ പരിശോധനകൾക്കായി കണ്ടെയ്‌നർ മുദ്ര പോർട്ടിൽ ഇറക്കിയിരിക്കുകയാണ്.

അതേസമയം,​ കണ്ടെയ്‌നർ കാലിയായിരുന്നെന്നും നേരത്തെ കറാച്ചിയിലെ കെ​ ​2,​ കെ ​3 ആണവോർജ്ജ പ്ളാുകളിലേക്ക് ചൈനയിൽ നിന്നും ഇന്ധനം കൊണ്ടുവരുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നതെന്നും പാകിസ്ഥാൻ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

Advertisement
Advertisement