ഉന്നതവിജയികളെ അനുമോദിച്ചു

Saturday 20 November 2021 10:44 PM IST
തിരുമേനി ടൗൺ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദചടങ്ങിൽ ഇന്ത്യ ബുക്സ് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ തിരുമേനി സ്വദേശി തോമസ് തുണ്ടത്തിലിന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉപഹാരം നൽകുന്നു

ചെറുപുഴ: തിരുമേനി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും രാത്രിയെക്കുറിച്ച് തുടർച്ചയായ ദിവസങ്ങളിൽ കവിതകളെഴുതി ഇന്ത്യ ബുക്സ് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ തിരുമേനി സ്വദേശി തോമസ് തുണ്ടത്തിലിനേയും അനുമോദിച്ചു. യോഗത്തിൽ പ്രിൻസ് വെള്ളക്കടയിൽ അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി യോഗം ഉദ്ഘാടനം ചെയ്തു. ഉപഹാരങ്ങൾ വിതരണം ചെയ്തു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് മുഖ്യ പ്രഭാഷണം നടത്തി. തങ്കച്ചൻ കാവാലം, പഞ്ചായത്തംഗം കെ.ഡി. പ്രവീൺ, ബിജു പുറ്റുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement