പി.ഗോവിന്ദപിളളയുടെ ഗ്രന്ഥശേഖരം നാടിന് സമർപ്പിക്കും
Sunday 21 November 2021 5:19 AM IST
തിരുവനന്തപുരം: പി.ഗോവിന്ദപിളളയുടെ പുസ്‌തകങ്ങളും ആനുകാലികങ്ങളുമടങ്ങുന്ന വിപുലമായ ഗ്രന്ഥശേഖരം അദ്ദേഹത്തിന്റെ പത്താം ചരമവാർഷികദിനമായ 22ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ നാടിന് സമർപ്പിക്കുമെന്ന് പി.ജി സംസ്‌കൃതി കേന്ദ്രം സെക്രട്ടറി കെ.സി.വിക്രമൻ അറിയിച്ചു.രാവിലെ 8.30ന് പെരുന്താന്നിയിലെ മുളയ്‌ക്കൽ വീട്ടിൽ ചേരുന്ന പി.ജി സ്‌മൃതിദിനാചരണത്തിൽ സംസ്‌കൃതി കേന്ദ്രം ഡയറക്‌ടർ ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിക്കും.ചിത്രകാരൻ ഡോ.കെ.എൻ.പണിക്കരും രാഷ്‌ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ചേർന്ന് സി.പി.എം ജില്ലാ കമ്മിിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പി.ജി സംസ്‌കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പി.ജി റഫറൻസ് ഗ്രന്ഥാലയം പെരുന്താന്നിയിൽ പ്രവർത്തനം തുടങ്ങുന്നത്.