അന്താരാഷ്ട്ര പഠന ഗവേഷണ സമ്മേളനം

Sunday 21 November 2021 6:50 AM IST

തിരുവനന്തപുരം:നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് കോളേജ് ഒഫ് ലോയുടെ സ്ത്രീ നിയമ പഠന കേന്ദ്രമായ സെന്റർ ഫോർ വുമൺ ആൻഡ് ലോയുടെയും കേരള സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിൽ 'സ്ത്രീ ഗർഭധാരണത്തിന്റെ വരണ സ്വാതന്ത്ര്യം : ഒരു മൗലികാവകാശം' എന്ന വിഷയത്തിൽ അന്താരാഷ്ട്ര പഠന ഗവേഷണ ഓൺലൈൻ സമ്മേളനം സംഘടിപ്പിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. റ്റൊയില്ല എം റുബീന (ഓഫീസ് ഇൻചാർജ്ജ് ഫിലിപ്പൈൻ ജെന്റർ ഇക്ക്വാളിറ്റി ആൻഡ് വുമൺസ് ഹ്യൂമൻ റൈറ്റസ് സെന്റർ ) മുഖ്യാതിഥിയായി. അമേരിക്കൻ നിയമ ഗവേഷകയും കോഗിനിറ്റീവ് മനശാസ്ത്രജ്ഞയുമായ ജെനിഫർ ഗോശ്രേ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫഡോ. ബിസ്മി ഗോപാലകൃഷ്ണൻ ( ഡീൻ, എം.ജി സർവ്വകലാശാല), സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം, കോളേജ് പ്രിൻസിപ്പിൽ ഡോ. ജോൺ പി.സി,കോളേജ് ഡയക്ടർ ഫാ. ഡോ. കോശി ഐസക്ക് പുന്നമൂട്ടിൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ 44 പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. കോളേജ് നിയമ പഠന വിഭാഗം തലവൻ അസോസിയേറ്റ് പ്രൊഫ. ഡോ. ജിജിമോൻ വി.എസ് , സെന്റർ ഫോർ വുമൺ ആൻഡ് ലാ കോ ഒാർഡിനേറ്റർ റിയ സൂസൻ ജോൺ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.