ഇന്ദിരാ ഗാന്ധി ജന്മദിനാഘോഷം
നെയ്യാറ്റിൻകര:കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്റ്റാന്റ് ജംഗ്ഷനിൽ ഇന്ദിരാഗാന്ധിയുടെ ചിത്രത്തിൽ നെയ്യാറ്റിൻകര സനൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. പി.സി. പ്രതാപൻ, ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.എം.മുഹിനുദീൻ,ചമ്പയിൽ ശശി, സെന്തിൽ, ഹരികൃഷ്ണൻ,കവളാകുളം സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
നെല്ലിമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിമൂട് ജംഗ്ഷനിൽ ഇന്ദിരാഗാന്ധിയുടെ ചിത്രത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്ര കുമാർ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സത്യകുമാർ, റിഷി എസ്.കൃഷ്ണൻ, ജി.സുരേഷ്കുമാർ, ജി. സാബുകുമാർ, പ്രേമചന്ദ്രൻ നായർ, ഡി.രാജു തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമം ഇന്ദിരാ സ്ക്വയറിൽ നടന്ന ഇന്ദിരാ ഗാന്ധി ജന്മദിനാഘോഷം മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഗ്രാമം പ്രവീൺ, അമരവിള സുദേവ കുമാർ, പാലക്കടവ് വേണു, ശ്രീരാഗ്, പാലക്കടവ് മോഹനൻ, വിനീഷ്, എഡ്വിൻ, ഇബനീസർ , മനോജ്, വിനോദ്, റിന്റു, ലക്ഷമി ടീച്ചർ എന്നിവർ പങ്കെടുത്തു.