യൂണിറ്റ് കമ്മിറ്റി സമ്മേളനം

Sunday 21 November 2021 11:14 PM IST

ആലപ്പുഴ: കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ആലപ്പുഴ യൂണിറ്റ് കമ്മിറ്റിയുടെ നാല്പത്തഞ്ചാമത് സമ്മേളനം എ.ജെ പാർക്കിൽ നടന്നു. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജു ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.ഐ.ജേക്കബ്സൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി എക്സി. അംഗം എ.ജി. സൈജു, സി. ജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം പുഷ്പമ്മ തോമസ് എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റായി സുബിൻ, സെക്രട്ടറിയായി മഞ്ജുഷ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Advertisement
Advertisement