പമ്പ സർവീസ് വെട്ടികുറച്ച നടപടി പിൻവലിക്കണം:കൊടിക്കുന്നിൽ സുരേഷ്

Sunday 21 November 2021 11:39 PM IST

ആലപ്പുഴ: ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ നിന്നും ശബരിമല തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി നേരിട്ട് പമ്പയിലേക്ക് നടത്തിക്കൊണ്ടിരുന്ന സർവീസുകൾ വെട്ടിച്ചുരുക്കി പത്തനംതിട്ട ഡിപ്പോയിലേക്ക് മാറ്റിയ നടപടി പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.

ശബരിമലയിലേക്ക് പോകാൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ലക്ഷണക്കണക്കിനു അയ്യപ്പ ഭക്തന്മാരെ ചെയിൻ സർവീസിലൂടെയാണ് കെ.എസ്.ആർ.ടി.സി പമ്പയിലെത്തിക്കുന്നത്. ദർശനംകഴിഞ്ഞു മടങ്ങുന്ന അയ്യപ്പ ഭക്തന്മാരെ തിരിച്ചും ചെങ്ങന്നൂരിലെത്തിക്കുന്നത് ഇതേ മാർഗത്തിലൂടെയാണ്. ഇപ്പോഴത്തെ തീരുമാനം ശബരിമല തീർത്ഥാടകരോടുള്ള വെല്ലുവിളിയും അനാദരവും ആണെന്നും കൊടിക്കുന്നിൽ ആരോപിച്ചു