ആ​ഡം​ബ​ര​ ​ബൈ​ക്ക് ​മോ​ഷ്ടി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​ ​അ​ഞ്ചം​ഗ​ ​സം​ഘം​ ​പി​ടി​യിൽ

Monday 22 November 2021 1:15 AM IST

തൃ​ശൂ​ർ​:​ ​നി​ര​വ​ധി​ ​ബൈ​ക്ക് ​മോ​ഷ​ണ​ ​കേ​സി​ൽ​ ​പ്ര​തി​ക​ളാ​യ​ ​നാ​ലു​ ​പേ​രെ​ ​വെ​സ്റ്റ് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മ​ണ​ത്ത​ല​ ​ഏ​റ​ൻ​പു​ര​യ്ക്ക​ൽ​ ​സൗ​ര​വ് ​(19​),​ ​ചാ​വ​ക്കാ​ട് ​മ​ണ​ത്ത​ല​ ​തി​രു​വ​ത്ര​ ​അ​യി​നു​പ്പു​ള്ളി​ ​ദേ​ശം​ ​കീ​ഴ്‌​ശേ​രി​ ​ജി​ഷ്ണു​ ​(21​),​ ​എ​ള​വ​ള്ളി​ ​താ​മ​ര​പ്പു​ള്ളി​ ​നാ​ല​ക​ത്ത് ​അ​ൻ​സി​ഫ് ​യൂ​സ​ഫ് ​(19​),​ ​ചാ​വ​ക്കാ​ട് ​മ​ണ​ത്ത​ല​ ​ത​റ​യി​ൽ​ ​രാ​ഹു​ൽ​ ​രാ​ജ​ൻ​ ​(19​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​യി​ൽ​ ​പു​ഴ​യ്ക്ക​ൽ​ ​പ്രി​യ​ദ​ർ​ശി​നി​ ​ന​ഗ​റി​ലെ​ ​അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ​ ​നി​ന്നും​ ​ര​ണ്ട് ​ല​ക്ഷ​ത്തോ​ളം​ ​വി​ല​വ​രു​ന്ന​ ​ആ​ഡം​ബ​ര​ ​ബൈ​ക്ക് ​മോ​ഷ​ണം​ ​പോ​യി​രു​ന്നു.​ ​ഈ​ ​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​മ്പോ​ഴാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഗു​രു​വാ​യൂ​ർ​ ​പൊ​ലീ​സി​ന്റെ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യി​ൽ​ ​മ​ദ്യ​പി​ച്ച് ​വാ​ഹ​ന​മോ​ടി​ച്ച​ ​സി​യാ​ദ് ​എ​ന്ന​യാ​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഇ​താ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​ഇ​യാ​ൾ​ക്ക് ​ബൈ​ക്കി​ന്റെ​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ബൈ​ക്കി​ന്റെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​മ്പ​ർ​ ​തി​രു​ത്തി​യ​താ​ണെ​ന്ന് ​മ​ന​സി​ലാ​യി.​ ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്‌​പ്പോ​ൾ​ ​ബൈ​ക്ക് ​കൈ​മാ​റി​യ​വ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​സി​യാ​ദ് ​പൊ​ലീ​സി​നോ​ട് ​വെ​ളി​പ്പെ​ടു​ത്തി.

അ​ങ്ങ​നെ​യാ​ണ് ​ആ​ഡം​ബ​ര​ ​ബൈ​ക്കു​ക​ൾ​ ​മോ​ഷ​ണം​ ​ന​ട​ത്തു​ന്ന​ ​അ​ഞ്ചം​ഗ​ ​സം​ഘ​ത്തെ​ക്കു​റി​ച്ച് ​വി​വ​രം​ ​ല​ഭി​ച്ച​ത്.​ ​പ്രി​യ​ദ​ർ​ശി​നി​ ​ന​ഗ​റി​ൽ​ ​നി​ന്നും​ ​മോ​ഷ്ടി​ച്ച​ ​ബൈ​ക്ക് ​വ്യാ​ജ​ ​ന​മ്പ​ർ​ ​പ്ലേ​റ്റ് ​ഘ​ടി​പ്പി​ച്ച് ​ഉ​പ​യോ​ഗി​ച്ചു​ ​വ​രി​ക​യാ​യി​രു​ന്നു.​ ​അ​ഞ്ചം​ഗ​ ​സം​ഘ​ത്തി​ലെ​ ​ഒ​രാ​ളെ​ ​പി​ടി​കൂ​ടാ​നു​ണ്ട്.​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​എ​സ്.​ഐ​ ​കെ.​ആ​ർ.​ ​റെ​മി​ൻ,​ ​എ​സ്.​ഐ​മാ​രാ​യ​ ​എ.​ഒ​ ​ഷാ​ജി,​ ​കെ.​എ​ൻ.​ ​വി​ജ​യ​ൻ,​ ​കെ.​എ.​ ​തോ​മ​സ്,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​കെ.​എ​ൻ.​ ​പ്രി​യ,​ ​അ​ഭീ​ഷ് ​ആ​ന്റ​ണി,​ ​ശ്രീ​രാ​ഗ് ​വി.​ ​ആ​ർ​ ​എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Advertisement
Advertisement