അ​ക്ര​മം​ ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ച​ ​യു​വാ​വി​ന് ​കു​ത്തേ​റ്റു​: മു​ൻ​ ​പൊ​ലീ​സു​കാ​ര​ൻ​ ​പി​ടി​യിൽ

Monday 22 November 2021 1:17 AM IST

ത​ല​യോ​ല​പ്പ​റ​മ്പ് ​:​ ​ത​ർ​ക്ക​ത്തി​നി​ടെ​ ​ഭ​യ​ന്ന് ​ബ​സി​ൽ​ ​ഓ​ടി​ ​ക​യ​റി​യ​ ​യു​വാ​വി​നെ​ ​ആ​ക്ര​മി​ക്കാ​നെ​ത്തി​യ​ ​ആ​ളെ​ ​ത​ട​ഞ്ഞ​ ​യു​വാ​വി​ന് ​കു​ത്തേ​റ്റു.​ ​പെ​രു​വ​ ​മൈ​ലെ​ള്ളും​ത​ട​ത്തി​ൽ​ ​ര​തീ​ഷി​നാ​ണ് ​(40​)​ ​കു​ത്തേ​റ്റ​ത്.​ ​പ​രി​ക്കേ​റ്റ​ ​ഇ​യാ​ളെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ര​തീ​ഷി​നെ​ ​കു​ത്തി​യ​ ​മു​ൻ​പൊ​ലീ​സു​കാ​ര​ൻ​ ​ക​ണ്ണൂ​ർ​ ​ഇ​രി​ട്ടി​ ​ആ​ന​ന്ദ​വി​ലാ​സ​ത്തി​ൽ​ ​പ്ര​സാ​ദി​നെ​ ​(50​)​ ​വെ​ള്ളൂ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പ്ര​സാ​ദു​മാ​യി​ ​വ​ഴ​ക്കു​ണ്ടാ​ക്കി​യ​ ​ഇ​ടു​ക്കി​ ​സ്വ​ദേ​ശി​ ​റെ​ജി​ ​ബ​ഹ​ള​ത്തി​നി​ടെ​ ​ബ​സി​ൽ​ ​നി​ന്നു​മി​റ​ങ്ങി​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​ക​യ​റി​ ​ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ 8.30​ ​ഓ​ടെ​ ​പെ​രു​വ​ ​ജം​ഗ്ഷ​നി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ബ​സ് ​കാ​ത്ത് ​ജം​ഗ്ഷ​നി​ൽ​ ​നി​ൽ​ക്കു​മ്പോ​ഴാ​ണ് ​പ്ര​സാ​ദും​ ​റെ​ജി​യു​മാ​യി​ ​ത​ർ​ക്ക​മു​ണ്ടാ​കു​ന്ന​ത്.​ ​ത​ർ​ക്കം​ ​മു​റു​കി​യ​തോ​ടെ​ ​പ്ര​സാ​ദ് ​റെ​ജി​യെ​ ​അ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ​പ​റ​യു​ന്നു.​ ​ഇ​തി​നി​ടെ​ ​യാ​ത്ര​ക്കാ​രെ​ ​ക​യ​റ്റു​ന്ന​തി​നാ​യി​ ​നി​റു​ത്തി​യി​ട്ടി​രു​ന്ന​ ​ബ​സി​ലേ​ക്ക് ​റെ​ജി​ ​ഓ​ടി​ക്ക​യ​റി.​ ​പി​ന്നാ​ലെ​ ​എ​ത്തി​യ​ ​പ്ര​സാ​ദ് ​റെ​ജി​യെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ​നാ​ട്ടു​കാ​ര​നാ​യ​ ​ര​തീ​ഷ് ​ഇ​ട​പെ​ടു​ന്ന​ത്.​ ​തു​ട​ർ​ന്ന് ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ ​ക​ത്തി​യെ​ടു​ത്ത് ​പ്ര​സാ​ദ് ​ര​തീ​ഷി​നെ​ ​കു​ത്തു​ക​യാ​യി​രു​ന്നു.​ ​നാ​ട്ടു​കാ​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​വെ​ള്ളൂ​ർ​ ​എ​സ്.​എ​ച്ച്.​ഒ​ ​പ്ര​ദീ​പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​എ​ത്തി​ ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി.​ ​പൊ​ലീ​സു​കാ​ര​നാ​യി​രു​ന്ന​ ​പ്ര​സാ​ദി​നെ​ 20​ ​വ​ർ​ഷം​ ​മു​മ്പ് ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​പി​രി​ച്ചു​വി​ട്ട​താ​ണെ​ന്നും​ ​ഇ​യാ​ൾ​ക്ക് ​മാ​ന​സി​ക​ ​പ്ര​ശ്‌​ന​മു​ള്ള​താ​യും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement