പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
Monday 22 November 2021 1:21 AM IST
തിരുവനന്തപുരം: സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് പറണ്ടോട് ആനപ്പട്ടി തടത്തരികത്ത് വീട്ടിൽ സഫാൻ എന്ന മനോജിനെയാണ് (20) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പേരൂർക്കട എസ്.എച്ച്.ഒ സജികുമാർ, എസ്.ഐമാരായ സന്ദീപ്, രാകേഷ്, ജയകുമാർ, അനിക്കുട്ടൻനായർ, എസ്.സി.പി.ഒ ഷംനാദ്, സി.പി.ഒ മാരായ അരുൺകുമാർ, ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.