കഴക്കൂട്ടം ഏരിയാ സമ്മേളനത്തിന് തുടക്കം

Monday 22 November 2021 1:32 AM IST

പോത്തൻകോട്: കാട്ടായിക്കോണത്തെ ചെങ്കടലാക്കി രണ്ട് ദിവസം നീണ്ടുനിൽകൂന്ന കഴക്കൂട്ടം ഏരിയാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ആറ്റിപ്ര സദാനന്ദൻ - കാട്ടായിക്കോണം അരവിന്ദൻ നഗറിൽ നടക്കുന്ന ഏരിയാ സമ്മേളനം പാർട്ടി സംസ്ഥാന കമ്മറ്റി അംഗം എം. വിജയകുമാർ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി വി. ശിവൻകുട്ടി,​ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. ജയൻ ബാബു, സി. അജയകുമാർ, ആർ. രാമു, കെ.സി. വിക്രമൻ തുടങ്ങിയവർ പങ്കെടുക്കും. ആറ്റിപ്ര, കുളത്തൂർ, ശ്രീകാര്യം, ചെമ്പഴന്തി, പൗഡിക്കോണം, കാട്ടായിക്കോണം, ചന്തവിള, കഴക്കൂട്ടം തുടങ്ങി എട്ട് ലോക്കൽ കമ്മറ്റികൾ ചേർന്നതാണ് കഴക്കൂട്ടം ഏരിയാകമ്മറ്റി.