കേന്ദ്ര സർക്കാരിന്റെ സർവകക്ഷി യോഗം 28 ന്

Tuesday 23 November 2021 1:27 AM IST

ന്യൂഡൽഹി: 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ 28ന് സർവകക്ഷി യോഗം വിളിച്ചു. 28ന് രാവിലെ 11നാണ് യോഗം ചേരുന്നത്. അന്ന് വൈകുന്നേരം മൂന്നിന് ബി.ജെ.പി പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് യോഗവും ചേരും. എൻ.ഡി.എ നേതാക്കളുടെ യോഗവും 28ന് നടക്കും. എല്ലാ യോഗങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

ശീതകാല സമ്മേളനത്തിലെ പ്രധാന നീക്കം കാർഷിക നിയമങ്ങൾ റദ്ദാക്കാൻ ബില്ല് കൊണ്ടുവരുമെന്നതാണ്‌. ബിൽ നാളെ ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം തയ്യാറാക്കും. മിനിമം താങ്ങുവിലയ്ക്ക് നിയമം, അന്വേഷണ ഏജൻസികളുടെ കാലാവധി നീട്ടൽ, ത്രിപുരയിലെ അക്രമ സംഭവങ്ങൾ തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ഉയർന്നേക്കാം.

Advertisement
Advertisement