ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു, 5 പേർക്ക് പരിക്ക്

Tuesday 23 November 2021 12:32 AM IST

അമ്പലപ്പുഴ: അറക്കപ്പൊടിയുമായി വന്ന തമിഴ് നാട് രജിസ്ട്രേഷൻ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവറുൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ അമ്പലപ്പുഴ ക്ഷേത്രത്തിന് വടക്കുഭാഗത്തായി കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ ആയിരുന്നു അപകടം. അമിത ലോഡുമായി വന്ന ലോറി വളവിൽ നിയന്ത്രണംതെറ്റി സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് മറിഞ്ഞത്. മതിൽ പൂർണമായും തകർന്നു.ലോറി ഡ്രൈവർ പലക്കാട് സ്വദേശി രതീഷ് (31), ക്ലീനർ നന്ദലാൽ ( 31), ലോറിയിലുണ്ടായിരുന്ന സുരേഷ്, രാജേഷ് റാം, സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement