പറഞ്ഞറിയിക്കാൻ പറ്റാത്ത നിമിഷം, ഭഗവതിയായി പൂജിതയായി അവതാരക ലക്ഷ്‌മി നക്ഷത്ര: എല്ലാം ദൈവാനുഗ്രഹമെന്ന് നടി

Tuesday 23 November 2021 10:20 AM IST

ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെ കുറിച്ച് വികാരനിർഭരമായ കുറിപ്പുമായി അവതാരക ലക്ഷ്‌മി നക്ഷത്ര. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്‌തമായ ചേർത്തലയിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് പങ്കെടുത്തപ്പോഴുള്ള അനുഭവമാണ് ലക്ഷ്‌മി പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ജീവിതത്തിൽ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബർ 16 !
വലിയ വിശിഷ്ട വ്യക്തികൾ പൂജിതയായ ,
കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേർത്തലയിലെ , ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോൾ, സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല . അവിടെ ചെന്നപ്പോൾ, ആ ചടങ്ങിന്റെ ഭാഗമായപ്പോൾ , ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, അറിയാതെ ഒന്ന് വിതുമ്പി …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിമിഷം ആയിരുന്നു !
എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങൾ നിറഞ്ഞ ഒരു ദിവസത്തിനു, എല്ലാരുടെയും സ്‌നേഹത്തിനു , മനസ്സു നിറയെ നന്ദി മാത്രം !'