പാർട്ടിയോ വകുപ്പ് മന്ത്രിയോ വിചാരിച്ചാൽ നടക്കില്ലായിരുന്നു, മുഖ്യമന്ത്രി പിണറായി ആയതുകൊണ്ടു മാത്രം കാര്യം നടന്നു
Tuesday 23 November 2021 4:02 PM IST
ഏഴരകൊല്ലമായി താൻ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നടി മല്ലിക സുകുമാരൻ. വീടിന് പിന്നിലുള്ള കനാൽ കൈയേറിയതിനെ തുടർന്നാണ് പ്രളയകാലത്ത് വീടിനകത്തേക്ക് വെള്ളം കയറിയ അവസ്ഥയുണ്ടായത്. ഇതിന് കാരണം കനാൽ കൈയേറി ചില വ്യക്തികൾ നടത്തിയ നിർമ്മാണപ്രവർത്തനങ്ങളായിരുന്നുവെന്ന് മല്ലിക പറയുന്നു.
കോൺഗ്രസ് ഭരിച്ചപ്പോഴും എൽഡിഎഫ് ഭരിക്കുമ്പോഴും പരാതിയുമായി പലരുടെയും അടുക്കലെത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ രണ്ടുംകൽപിച്ച് മുഖ്യമന്ത്രിയെ കാണുകയായിരുന്നുവെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടു മാത്രമാണ് നടപടിയുണ്ടായതെന്നും, പാർട്ടിയോ വകുപ്പ് മന്ത്രിയോ വിചാരിച്ചാലും നടക്കില്ലായിരുന്നുവെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കുന്നു.