ചെമ്പൻ വിനോദ് വീണ്ടും തമിഴിലേക്ക്

Wednesday 24 November 2021 1:00 AM IST

ഇടവേളക്കുശേഷം ചെമ്പൻ വിനോദ് ജോസ് വീണ്ടും തമിഴിലേക്ക്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ, വിജയ് സേതുപതി ചിത്രം വിക്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് ചെമ്പൻ വിനോദ് അവതരിപ്പിക്കുന്നത്. മൂന്നു വർഷം മുൻപ് ഗോലി സോഡ 2 എന്ന ചിതത്തിലൂടെയായിരുന്നു ചെമ്പന്റെ തമിഴ് അരങ്ങേറ്റം. സമുദ്രക്കനിയും ഗൗതം മേനോനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. രണ്ടാമത്തെ തമിഴ് ചിത്രമാണ് വിക്രം. ഫഹദ് ഫാസിൽ, നരേൻ, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അതേസമയം ഇടുക്കിയിൽ നവാഗതനയ അഭിലാഷ് എസ്. കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചട്ടമ്പി എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ചെമ്പൻ ഇപ്പോൾ. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലെ മറ്റൊരു നായകൻ. ഗ്രേസ് ആന്റണി നായികയായി എത്തുന്ന ചിത്രത്തിലൂടെ ഇടവേളക്കുശേഷം മൈഥിലി തിരിച്ചുവരവ് നടത്തുന്നു. ഗുരു സോമസുന്ദരമാണ് മറ്റൊരു പ്രധാന താരം.

Advertisement
Advertisement