സി.ഒ .എ പയ്യന്നൂർ സൗത്ത് മേഖല സമ്മേളനം

Tuesday 23 November 2021 9:29 PM IST
സി.ഒ .എ . പയ്യന്നൂർ മേഖല സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം. മൻസൂർ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ : കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പയ്യന്നൂർ സൗത്ത് മേഖലാ സമ്മേളനം സി.ഒ.എ ഭവനിൽ മേഖലാ പ്രസിഡന്റ് കെ.വി. പ്രഭാത് കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം. മൻസൂർ ഉൽഘാടനം ചെയ്തു. ഓപ്പറേറ്റർമാരുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. സെക്രട്ടറി എൻ.പുരുഷോത്തമൻ, ട്രഷറർ എൻ.രഞ്ജിത്ത് ,കെ. സജീവ് കുമാർ, പി.ശശികുമാർ, വി.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.വി ബൈജു സ്വാഗതവും എൻ.രഞ്ജിത്ത് നന്ദിയും പറഞ്ഞു.ഭാരവാഹികൾ. കെ.വി. പ്രഭാത് കുമാർ ( പ്രസിഡണ്ട്) കെ.വി. ബൈജു (വൈസ് പ്രസിഡന്റ്)എൻ .രഞ്ജിത്ത് ( സെക്രട്ടറി) പി.പ്രശാന്ത് (ജോ: സെക്രട്ടറി) പി.വി.വിനോദ്കുമാർ ( ട്രഷറർ).

Advertisement
Advertisement