വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കണം: രാഷ്ട്രീയ പാർട്ടികൾ

Tuesday 23 November 2021 10:57 PM IST

കണ്ണൂർ.സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ വ്യാപകമായ അപാകതകൾ കടന്നുകൂടിയതായും ഇത് പരിഹരിക്കാൻ നടപടി വേണമെന്നും രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ ബിജു പ്രഭാകർ മുമ്പാകെ ആവശ്യപ്പെട്ടു. നിലവിലെ പട്ടിക റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കണമെന്നും പേര് ചേർക്കാനുള്ള സമയം നവംബർ 30ൽനിന്ന് നീട്ടിനൽകണമെന്നും ആവശ്യമുയർന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ അഭിപ്രായം കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് നിരീക്ഷകൻ അറിയിച്ചു. നവംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക സംബന്ധിച്ചാണ് ആക്ഷേപമുയർന്നത്.

പട്ടികവർഗ മേഖലകളിൽ വോട്ടർമാരെ ചേർക്കാനുള്ള പ്രത്യേക യജ്ഞം നടത്തണം, ആക്ഷേപമുള്ള ബൂത്ത് ലെവൽ ഓഫീസർമാരുടെ കാര്യത്തിൽ പുനരാലോചന വേണം, ബൂത്ത് ലെവൽ ഏജൻറുമാരെ മാറ്റി നിശ്ചയിക്കാൻ ആലോചന വേണം എന്നീ ആവശ്യങ്ങളുമുയർന്നു.

Advertisement
Advertisement